നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കൊറോണയെക്കാൾ വലിയ വിഷയം'; തൊഴിലാളികളുടെ പലായനത്തിൽ കേന്ദ്രത്തോട‌് വിശദീകരണം തേടി സുപ്രീം കോടതി

  'കൊറോണയെക്കാൾ വലിയ വിഷയം'; തൊഴിലാളികളുടെ പലായനത്തിൽ കേന്ദ്രത്തോട‌് വിശദീകരണം തേടി സുപ്രീം കോടതി

  സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളില്‍ തൽക്കാലം ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ നഗരങ്ങളിൽ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടപലായനം നടത്തുന്നതു സംബന്ധിച്ച വിഷയത്തിൽ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി .

   കൊറോണ വൈറസിനേക്കാൾ വലിയ പ്രശ്‌നമായി കുടിയേറ്റ തൊഴിലാളികളുടെ പലായനം മാറുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം മുന്നോ‌ട്ടു വച്ചത്.
   You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
   സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളില്‍ തൽക്കാലം കോടതി ഇടപെടില്ലെന്നും ഹർജിയിലെ പല ആവശ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ടന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

   തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട് അഭിഭാഷകരായ അലഖ് അലോക് ശ്രീവാസ്തവ, രശ്മി ബൻസൽ എന്നിവർ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികളിലും വീഡിയോ കോൺഫറൻസിലൂടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.


   കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സുപ്രീം കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
   Published by:Aneesh Anirudhan
   First published:
   )}