നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേരളത്തിന്റെ നിയമ ഭേദഗതി വിയോജിപ്പുകളെ നിശബ്ദമാക്കുന്നത്; വിമർശനവുമായി പ്രശാന്ത് ഭൂഷണ്‍

  കേരളത്തിന്റെ നിയമ ഭേദഗതി വിയോജിപ്പുകളെ നിശബ്ദമാക്കുന്നത്; വിമർശനവുമായി പ്രശാന്ത് ഭൂഷണ്‍

  ഐടി നിയമത്തിൽ ഇതിനു സമാനമായ സെക്ഷൻ 66 എ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ

  Prashant Bhushan

  Prashant Bhushan

  • Share this:
   ന്യൂഡൽഹി:  പൊലീസ് ആക്ട് ഭേദഗതി ചെയ്ത കേരള സർക്കാരിന്റെ നടപടിയെ വിമർശിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിയമഭേദഗതി ക്രൂരവും വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

   “കുറ്റകരമായതോ  അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതോ ആയ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക്  ജയിൽ ശിക്ഷ നൽകുന്ന രീതിയിൽ കേരള പൊലീസ് ആക്ടിൽ കേരളം ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. ഐടി നിയമത്തിൽ ഇതിനു സമാനമായ  സെക്ഷൻ 66 എ റദ്ദാക്കപ്പെട്ടിട്ടുണ്ട്" - പ്രസാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.   Also Read 'ഒരാളുണ്ട് ആരെയും വെറുതെ വിടില്ല; നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍': തെരഞ്ഞെടുപ്പിനെക്കുറിച്ച് സുരേഷ് ഗോപി

   കേരള പൊലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തതാണ് സംസ്ഥാന സർക്കാർ ഭേദഗതി ഓർഡിനൻസ് പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

   2000-ലെ ഐ.ടി. ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിന്റെ നിയമഭേദഗതി
   Published by:Aneesh Anirudhan
   First published:
   )}