• HOME
  • »
  • NEWS
  • »
  • india
  • »
  • റഫാൽ ഇന്ന് ; വിധി കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയതിനെതിരായ പുനഃപരിശോധനാ ഹർജികളിൽ

റഫാൽ ഇന്ന് ; വിധി കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയതിനെതിരായ പുനഃപരിശോധനാ ഹർജികളിൽ

കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക.

  • Share this:
    ന്യൂഡൽഹി: റഫാല്‍ ഇടപാടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നല്‍കിയ സുപ്രീം കോടതി നടപടിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ വ്യാഴാഴ്ച വിധി പറയും. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിർണായക വിധിക്ക് പുറമെയാണ് റഫാലിലും സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയുക.

    Also Read- ശബരിമല കേസിൽ വിധി നാളെ

    2018 ഡിസംബർ 14നായിരുന്നു റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്.

    കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു. റഫാൽ വിഷയത്തെക്കുറിച്ച് ഇല്ലാത്ത സിഎജി റിപ്പോർട്ട് ഉണ്ടെന്നും അതു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയിൽ കോടതി പറഞ്ഞത്.

    ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ, എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികൾ സമർപ്പിച്ചത്. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

    First published: