Maharashtra government formation LIVE Updates: ശിവസേനയും കോൺഗ്രസും എൻ സി പിയും നൽകിയ പരാതി ഞായറാഴ്ച രാവിലെ സുപ്രീം കോടതി പരിഗണിക്കും. അടിയന്തിരമായി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ശിവസേനയും എൻ സി പിയും കോൺഗ്രസും നൽകിയ പരാതിയാണ് സുപ്രീം കോടതി ഞായറാഴ്ച രാവിലെ 11.30ന് പരിഗണിക്കുക.
ഇതിനിടെ, ബി.ജെ.പിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ നിയമസഭാ പാർട്ടി നേതാവ് സ്ഥാനത്ത് നിന്നും എൻ.സി.പി പുറത്താക്കി. മുംബെയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ്പുറത്താക്കാൻ തീരുമാനിച്ചത്. അജിത് പവാറിന് പകരം ജയന്ത് പാട്ടീലാണ് നിമയസഭാകക്ഷി നേതാവ്. ഇതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ അജിത് പവാർ തയാറാകണമെന്നും എൻസിപി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കുതിരക്കച്ചവടം തടയാൻ 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇന്ന് അദ്ധരാത്രി തന്നെ ഹർജിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.