നിർഭയ കേസ്: സംഭവസമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് പ്രതി

നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന പവൻ കുമാർ ഗുപ്ത ബുധനാഴ്ചയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

News18 Malayalam | news18
Updated: January 20, 2020, 10:11 AM IST
നിർഭയ കേസ്: സംഭവസമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് പ്രതി
News18 Malayalam
  • News18
  • Last Updated: January 20, 2020, 10:11 AM IST IST
  • Share this:
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി പവൻ കുമാർ ഗുപ്തയുടെ സ്പെഷ്യൽ ലീവ് പെറ്റിഷൻ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2012 ഡിസംബറിൽ കുറ്റകൃത്യം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന പ്രതിയുടെ അപേക്ഷയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നാല് പ്രതികളിൽ ഒരാളാണ് പവൻ കുമാർ ഗുപ്ത.

നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന പവൻ കുമാർ ഗുപ്ത ബുധനാഴ്ചയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകനായ എ പി സിംഗ് സമർപ്പിച്ച പരാതിയിൽ ഗുപ്തയുടെ സ്കൂൾ റെക്കോർഡുകളിൽ ജനനതിയതി 1996 ഒക്ടോബർ എട്ടാണെന്നും എന്നാൽ, ഈ പോയിന്‍റ് ഡൽഹി കോടതി തള്ളി കളയുകയായിരുന്നെന്നും പറയുന്നു. അതേസമയം, പുനരവലോകന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

UAE യിൽ കേസിൽപെട്ടാൽ ശിക്ഷ പേടിച്ച് നാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിട്ട് കാര്യമില്ല ; UAE സിവിൽ കോടതിവിധി ഇനി ഇന്ത്യയിലും ബാധകം


ജസ്റ്റിസ് ആ ഭാനുമതി, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എ എസ് ബൊപണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാ തിങ്കളാഴ്ച ഗുപ്തയുടെ പരാതി പരിഗണിക്കും. ഗുപ്തയെ കൂടാതെ മുകേഷ്, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2012 ഡിസംബറിൽ ആയിരുന്നു 23 വയസുള്ള പാരാമെഡിക് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ചികിത്സയിൽ ഇരിക്കെ ഡിസംബർ 29ന് പെൺകുട്ടി മരിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍