• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉന്നാവോ കേസ് യുപിക്ക് പുറത്തേക്ക്; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെൺകുട്ടി അയച്ച കത്ത് രണ്ടു ആഴ്ചകൾക്ക് ശേഷവും സുപ്രീംകോടതി ശ്രദ്ധിച്ചില്ലെന്ന വിമർശനം നിലനിൽക്കെയാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്

news18
Updated: August 1, 2019, 12:06 PM IST
ഉന്നാവോ കേസ് യുപിക്ക് പുറത്തേക്ക്; സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
സുപ്രീം കോടതി
  • News18
  • Last Updated: August 1, 2019, 12:06 PM IST IST
  • Share this:
ന്യൂഡൽഹി: ഉന്നാവോ കേസിൽ സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. സി ബി ഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് പന്ത്രണ്ടു മണിക്ക് ഹാജരാകണം. കേസിന്റെ വിചാരണ യു പി ക്ക് പുറത്തേക്ക് മാറ്റും. പെൺകുട്ടിയുടെ കുടുംബം അയച്ച കത്ത് സി ബി എയ്ക്ക് കൈമാറും. ഉന്നാവോ കേസുകൾ എല്ലാം സി ബി ഐ യെ ഏൽപ്പിക്കാനും കോടതി തീരുമാനിച്ചു.

ഉന്നാവോ പെൺകുട്ടിയുടെ കത്തിന്മേൽ സ്വമേധയാ എടുത്ത കേസാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്താൻ വൈകിയതിൽ കോടതി രജിസ്ട്രിയുടെ വിശദീകരണം തേടിയിരുന്നു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിന് പുറമെ ഉത്തർപ്രദേശ് സർക്കാരിന്റെ വിശദീകരണവും കോടതി പരിശോധിച്ചു.

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെൺകുട്ടി അയച്ച കത്ത് രണ്ടു ആഴ്ചകൾക്ക് ശേഷവും സുപ്രീംകോടതി ശ്രദ്ധിച്ചില്ലെന്ന വിമർശനം നിലനിൽക്കെയാണ് കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്. പോക്സോ കേസുകളിലെ അമിക്കസ് ക്യൂറി നടത്തിയ ഇടപെടലും മാധ്യമ വാർത്തകളും പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി സ്വമേധയാ കേസ് എടുത്തത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍