• HOME
  • »
  • NEWS
  • »
  • india
  • »
  • Aircraft Safety | സാങ്കേതിക തകരാർ: 17 ദിവസത്തിനിടെ വഴി തിരിച്ചു വിട്ടത് ഒൻപത് ഇന്ത്യൻ വിമാനങ്ങൾ

Aircraft Safety | സാങ്കേതിക തകരാർ: 17 ദിവസത്തിനിടെ വഴി തിരിച്ചു വിട്ടത് ഒൻപത് ഇന്ത്യൻ വിമാനങ്ങൾ

ജൂലൈ 5 നും ജൂലൈ 21 നും ഇടയിൽ ഒൻപതോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

  • Share this:
    സാങ്കേതിക തകരാറുകൾ (technical malfunctioning) മൂലം പല ഇന്ത്യൻ കമ്പനികളുടെയും വിമാനങ്ങൾ (Flights) തിരിച്ചു വിട്ട വാർത്തകൾ സമീപകാലത്ത് പുറത്തു വന്നിരുന്നു. ജൂലൈ 5 നും ജൂലൈ 21 നും ഇടയിൽ, ഇത്തരത്തിൽ ഒൻപതോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിമാന യാത്രയുടെ (air travel) സുരക്ഷയെ കുറിച്ച് വിമാന യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്ന സംഭവങ്ങളാണ് ഇതെല്ലാം.

    ജൂലൈ 21: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ദുബായ്-കൊച്ചി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ബോയിംഗ് 787 നമ്പർ AI- 934 വിമാനത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (Directorate General of Civil Aviation - DGCA) ഇടപെട്ടാണ് വിമാനം നിലത്തിറക്കിയത്.

    ജൂലൈ 20: ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ഗോ ഫസ്റ്റ് വിമാനം വിൻഡ്‌ഷീൽഡിന് വിള്ളലുണ്ടായതിനെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. രണ്ട് ദിവസത്തിനിടെ ഗോ ഫസ്റ്റ് വിമാനത്തിൽ സാങ്കേതിക തകരാർ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമായിരുന്നു ഇത്.

    ജൂലൈ 19: എഞ്ചിനുകളിലെ സാങ്കേതിക തകരാറുകൾ കാരണം രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങൾ ഡൽഹിയിലേക്കും ശ്രീനഗറിലേക്കും തിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് ലേയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനം ഡൽഹിയിലേക്കd തിരിച്ചുവിട്ടപ്പോൾ, ശ്രീന​​ഗറിൽ നിന്നും ഡൽ​ഹിയിലേക്ക് പോകുകയായിരുന്ന മറ്റൊരു വിമാനം ശ്രീന​ഗറിലേക്കു തന്നെ തിരിച്ചു വിടുകയായിരുന്നു.

    ജൂലൈ 17: വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു.മുൻകരുതൽ എന്ന നിലക്കാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്.

    ജൂലൈ 16: കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എന്തോ കത്തുന്ന മണം അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. ഫോർവേഡ് ഗാലിയിലെ വെന്റുകളിലൊന്നിൽ നിന്നാണ് കത്തുന്ന മണം വന്നത്.

    ജൂലൈ 15: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബഹ്‌റൈൻ-കൊച്ചി വിമാനത്തിന്റെ കോക്ക്പിറ്റിൽ ഒരു പക്ഷിയെ കണ്ടെത്തി. വിമാനം 37,000 അടി ഉയരത്തിൽ എത്തിയപ്പോൾ സഹപൈലറ്റിന്റെ വശത്തുള്ള ഗ്ലൗസ് കമ്പാർട്ടുമെന്റിലാണ് പക്ഷിയെ കണ്ടെത്തിയത്. വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. ഒരു‌ ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങിൽ പ്രഥമദൃഷ്ട്യാ തകരാർ സംഭവിച്ചതായി തോന്നിയതായും അധികൃതർ പറഞ്ഞു.

    ജൂലൈ 14: ഇൻഡിഗോയുടെ ഡൽഹി-വഡോദര വിമാനത്തിന്റെ എഞ്ചിനുകളിൽ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. മുൻകരുതലായാണ് വിമാനം തിരിച്ചു വിട്ടതെന്ന് അധികൃതർ അറിയിച്ചു.

    ജൂലൈ 5: വിമാനത്തിന്റെ ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ ഇടത് ടാങ്കിൽ ഇന്ധനവും കുറവായിരുന്നു. ഇതേത്തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്.
    Published by:Amal Surendran
    First published: