• HOME
 • »
 • NEWS
 • »
 • india
 • »
 • Agnipath | അ​ഗ്നിപഥ്: പ്രതിഷേധക്കാർക്കിടയിൽ പെട്ട് സ്കൂൾ ബസ്; കരഞ്ഞു നിലവിളിച്ച് കുട്ടികൾ; വീഡിയോ

Agnipath | അ​ഗ്നിപഥ്: പ്രതിഷേധക്കാർക്കിടയിൽ പെട്ട് സ്കൂൾ ബസ്; കരഞ്ഞു നിലവിളിച്ച് കുട്ടികൾ; വീഡിയോ

പ്രതിഷേധത്തിനിടയിൽ പെട്ട സ്കൂൾ ബസിലെ കുട്ടികൾ കരയുന്നതും 'ദർ ലഗ് രഹാ ഹേ' (എനിക്ക് പേടി തോന്നുന്നു) എന്ന് പറയുന്നതുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ കാണുന്നത്.

 • Share this:
  ബിഹാറിന്റെ പല ഭാഗങ്ങളിലും കേന്ദ്രസർക്കാർ പദ്ധതിയായ അ​ഗ്നിപഥിനെച്ചൊല്ലി (Agnipath) പ്രതിഷേധം അരങ്ങേറുകയാണ്. പ്രതിഷേധക്കാർ റോഡ്, റെയിൽ ഗതാഗതം തടഞ്ഞതിനെ തുടർന്ന് ബിഹാറിലെ ദർഭംഗയിൽ കൊച്ചുകുട്ടികളുമായി പോയ സ്കൂൾ ബസ് കുടുങ്ങി. പ്രതിഷേധം ശക്തമാകുന്നതിനിടെ വലിയ ശബ്ദങ്ങൾ കേൾക്കുകയും ഇതിനിടയിൽ പെട്ട സ്കൂൾ ബസിലെ കുട്ടികൾ കരയുന്നതും 'ദർ ലഗ് രഹാ ഹേ' (എനിക്ക് പേടി തോന്നുന്നു) എന്ന് പറയുന്നതുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ കാണുന്നത്.

  ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്കൂൾ ബസിൽ ഉണ്ടായിരുന്ന കുട്ടികൾ. ബസിൽ കുറച്ച് കുട്ടികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. പുറത്തെ ഒച്ചയും ബഹളവും കേട്ട് കുട്ടികളിലൊരാൾ കരയുന്നതും മറ്റൊരാൾ ആശ്വസിപ്പിക്കുന്നതും കാണാം.


  പിന്നീട് പൊലീസ് ഇടപെട്ട് ബസിന് മുൻപോട്ടു പോകാൻ അനുവാദം നൽകുകയായിരുന്നു. പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ ബിഹാറിലുടനീളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

  Also read- അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ

  സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ബിഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പൊലീസ് ലാത്തി വീശിയാണ് മാറ്റിയത്. ബീഹാറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബിഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പൊലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്.

  Also read- 'മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന യുവാക്കള്‍ക്ക് ഈ പരിഷ്‌കാരം ആവശ്യം'; കങ്കണ

  17.5 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരെ നാല് വർഷത്തേക്ക് ആർമിയിൽ എടുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇത് കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

  പ്രതിഷേധങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തി. പുതിയ മോഡൽ സായുധ സേനയ്ക്ക് മുതൽക്കൂട്ടാകുമെന്നും യുവാക്കൾക്ക് പുതിയ അവസരങ്ങളും മികച്ച പാക്കേജും നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

  Also Read-Agnipath | അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

  പുതിയ പദ്ധതി സായുധ സേനയിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നും യുവാക്കളുടെ സാങ്കേതിക വൈദഗ്ധ്യവും പുത്തൻ ചിന്തകളും പ്രയോജനപ്പെടുത്താനും സഹായിക്കുമെന്നും രാജ്യത്തെ സേവിക്കാൻ യുവാക്കളെ അനുവദിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  നാല് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ സേവാ നിധി പാക്കേജ് ആയി ഓരോരുത്തർക്കും ഏകദേശം 11.71 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് യുവാക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. പല രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ടെന്ന കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി.
  Published by:Naveen
  First published: