• HOME
  • »
  • NEWS
  • »
  • india
  • »
  • School Bag Policy|സ്‌കൂള്‍ ബാഗുകളുടെ ഭാരം 2.5 കിലോയില്‍ കൂടരുത്; പുതിയ നയവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

School Bag Policy|സ്‌കൂള്‍ ബാഗുകളുടെ ഭാരം 2.5 കിലോയില്‍ കൂടരുത്; പുതിയ നയവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേയും ഉണ്ടായിരിക്കും.

  • Last Updated :
  • Share this:
    മധ്യപ്രദേശിലെ (madhyapradesh) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ബാഗുകളുടെ ഭാരം (school bags weight) കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നത്. പുതിയ നയം അനുസരിച്ച് അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം 2.5 കിലോയില്‍ കൂടരുത്. കൂടാതെ, സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ നോ ബാഗ് ഡേയും (no bag day) ഉണ്ടായിരിക്കും. (സ്‌പോര്‍ട്‌സിനും ഗെയിംസിനും മറ്റ് വിനോദ പരിപാടികൾക്കും പ്രാധാന്യം നൽകുന്ന ദിവസമായിരിക്കും ഇത്.

    ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണ് പുതിയ നയം. സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും നയം നടപ്പിലാക്കും. 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരവും സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. 2018ലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ടെക്സ്റ്റ് ബുക്കുകള്‍, നോട്ട്ബുക്കുകള്‍, ഗൈഡുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ലഞ്ച് ബോക്‌സുകള്‍ എന്നിവ ബാഗുകളുടെ ഭാരം വര്‍ധിപ്പിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം. തുടര്‍ന്ന്, ബാഗുകളുടെ ഭാരം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

    അടുത്തിടെ, മഹാരാഷ്ട്രയിലും സ്‌കൂള്‍ ബാഗ് പോളിസി നടപ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നതിനെ കുറിച്ചും നോട്ടുകള്‍ എഴുതാന്‍ ബ്ലാങ്ക് പേജുകള്‍ അറ്റാച്ച് ചെയ്യുന്നതിനെ കുറിച്ചും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി സംസ്ഥാന മന്ത്രി തിങ്കളാഴ്ച പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കര്‍ പറഞ്ഞു.

    Also read: ഗുജറാത്ത് കലാപ ഗൂഢാലോചനക്കേസിൽ ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

    നേരത്തെ, മധ്യപ്രദേശ് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംസ്ഥാന തലസ്ഥാനത്തെ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മീഷനില്‍ നിന്നുള്ള ഒരു സംഘം രണ്ട് സ്‌കൂളുകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു.

    Also read: രണ്ടു ഫുട്ബോൾ മൈതാനത്തേക്കാൾ നീളം; കൊച്ചി നഗരത്തിനു വേണ്ടതിനു പകുതി വൈദ്യുതി; INS വിക്രാന്തെന്ന അഭിമാനം

    പരിശോധനയില്‍ നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നതിനേക്കാള്‍ ഭാരമുള്ള ബാഗുകള്‍ വിദ്യാര്‍ത്ഥികളുടെ പക്കലുണ്ടായിരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. എംപിസിആര്‍പിസി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ആര്‍ടിഒ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സാഗര്‍ പബ്ലിക് സ്‌കൂള്‍, സാകേത് നഗര്‍, കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂള്‍, ഭെല്‍, സെന്റ് തെരേസ എന്നീ സ്‌കൂളുകളിലാണ് പരിശോധന നടത്തിയിരുന്നത്.

    പോളിസി പ്രകാരം സ്‌കൂള്‍ ബാഗുകളുടെ ഭാരം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് 1.6 മുതല്‍ 2.2 കിലോഗ്രാം വരെയും, 3,4,5 ക്ലാസുകളില്‍ 1.7 മുതല്‍ 2.5 കിലോഗ്രാം വരെയും, 6,7 ക്ലാസുകള്‍ക്ക് 2 മുതല്‍ 3 കിലോഗ്രാം വരെയും, എട്ടാം ക്ലാസിന് 2.5 മുതല്‍ 3 കിലോ വരെയും, 9,10 ക്ലാസുകള്‍ക്ക് 2.5 മുതല്‍ 4.5 കിലോഗ്രാം വരെയും, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് 3.5 മുതല്‍ 5 കിലോ വരെയുമാണ് വേണ്ടത്.
    Published by:Naseeba TC
    First published: