• HOME
  • »
  • NEWS
  • »
  • india
  • »
  • Bus Accident| കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; സ്‌കൂൾ വിദ്യാർഥികളടക്കം 16 മരണം

Bus Accident| കുളുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; സ്‌കൂൾ വിദ്യാർഥികളടക്കം 16 മരണം

അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

Photo- ANI

Photo- ANI

  • Last Updated :
  • Share this:
    ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ (Kulu) ഇന്ന് രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

    പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ''ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടം ഹൃദയഭേദകമാണ്. ഈ ദുരന്ത വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



    ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “കുളുവിലെ സൈഞ്ച് താഴ്‌വരയിൽ സ്വകാര്യ ബസ് അപകടത്തെ കുറിച്ച് എനിക്ക് വാർത്ത ലഭിച്ചു. മുഴുവൻ ഭരണകൂടവും സ്ഥലത്തുണ്ട്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തിയും ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തിയും നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു,” ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ ട്വീറ്റ് ചെയ്തു.

    മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും.

    English Summary: Sixteen people including some school children, died in a bus accident in Himachal Pradesh’s Kullu district. Officials said the incident took place as the private bus fell into a gorge in Kullu. Kullu Deputy Commissioner Ashutosh Garg said the Sainj bound bus fell into the gorge near Jangla village at around 8.30 am. District officials and rescue teams have reached the spot, he said, adding the injured were being taken to a nearby hospital.
    Published by:Rajesh V
    First published: