• HOME
  • »
  • NEWS
  • »
  • india
  • »
  • ദലിത് വിദ്യാർഥിനികൾ വിളമ്പിയ ഭക്ഷണം വലിച്ചെറിയിപ്പിച്ചു; പാചകക്കാരൻ അറസ്റ്റിൽ

ദലിത് വിദ്യാർഥിനികൾ വിളമ്പിയ ഭക്ഷണം വലിച്ചെറിയിപ്പിച്ചു; പാചകക്കാരൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം അധ്യാപിക നിർദേശിച്ചത് അനുസരിച്ച് ദലിത് വിഭാഗത്തിൽനിന്നുള്ള രണ്ടു പെൺകുട്ടികളാണ് വിളമ്പിയത്.

  • Last Updated :
  • Share this:
    രാജസ്ഥാൻ : ദലിത് വിദ്യാർഥിനികൾ ഭക്ഷണം വിളമ്പിയതിനേ തുടർന്ന മറ്റു കുട്ടികളോട് ആ ഭക്ഷണം വലിച്ചെറിയാൻ ആവശ്യപ്പെട്ട് സർക്കാർ സ്‌കൂളിലെ പാചകക്കാരൻ. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം ഉണ്ടായത്. കുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് പാചകക്കാരനെ അറസ്റ്റ് ചെയ്തു. ബറോഡയിലെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാല റാം ഗുർജാർ ആണ് അറസ്റ്റിലായത്.

    ഇയാൾ പാചകം ചെയ്യുന്ന ഭക്ഷണം സാധാരണയായി ഉന്നത ജാതിക്കാരായ വിദ്യാർഥികളെക്കൊണ്ട് വിളമ്പിക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം അധ്യാപിക നിർദേശിച്ചത് അനുസരിച്ച് ദലിത് വിഭാഗത്തിൽനിന്നുള്ള രണ്ടു പെൺകുട്ടികളാണ് വിളമ്പിയത്. ഇത് കണ്ട ലാലാ റാം ഭക്ഷണം വിളമ്പുന്നത് തടഞ്ഞു. ഭക്ഷണം വാങ്ങിയ കുട്ടികളോട് വലിച്ചെറിയാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിദ്യാർഥികൾ ഭക്ഷണം വലിച്ചെറിഞ്ഞു.

    also read : രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

    ദലിത് വിദ്യാർഥിനികൾ ഇക്കാര്യം വീട്ടിലെത്തി രക്ഷിതാക്കളെ അറിയിച്ചു. അവർ സ്‌കൂളിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ലാലാ റാമിനെ അറസ്റ്റ് ചെയ്യുതു.

    ജാതീയമായ വേർതിരിവിന്റെ ഭയപ്പെടുത്തുന്ന ഒരു വാർത്ത ഈ അടുത്താണ് രാജസ്ഥാനിൽ നിന്നും ഉണ്ടായത്. വെള്ളെ എടുത്തു കുടിച്ചതിന്റെ പേരിൽ അധ്യാപകൻ ഒരു ദലിത് വിദ്യാർത്ഥിയെ കലത്തിന് അടിച്ചത്. കുറച്ചു ദിവസത്തിനു സെഷം കുട്ടി മരിക്കുകയും ചെയ്തു.
    Published by:Amal Surendran
    First published: