Street Fight | ബോയ് ഫ്രണ്ടിനുവേണ്ടി തെരുവിൽ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല് വീഡിയോ വൈറല്‍
Street Fight | ബോയ് ഫ്രണ്ടിനുവേണ്ടി തെരുവിൽ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല് വീഡിയോ വൈറല്‍
പെൺകുട്ടികളുടെരണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കിക്കുന്നതും പെട്ടെന്ന് അവരില്‍ ഒരാള്‍ ബേസ്‌ബോള്‍ ബാറ്റ് എടുത്ത് മുന്നോട്ട് വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്
ബംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ (girl students) തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്‌കൂള്‍ യൂണിഫോമിൽ (uniforms) വിദ്യാര്‍ത്ഥിനികളുടെ കയ്യാങ്കളി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിദ്യാര്‍ത്ഥിനികള്‍ ബേസ് ബോള്‍ ബാറ്റ് (baseball bat) ഉപയോഗിച്ച് പരസ്പരം തല്ലുന്നതും ചവിട്ടുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ (video) കാണാം. സ്‌കൂളിന് പുറത്തുള്ള റോഡില്‍ വെച്ചാണ് സംഭവം.
പെൺകുട്ടികളുടെരണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കിക്കുന്നതും പെട്ടെന്ന് അവരില്‍ ഒരാള്‍ ബേസ്‌ബോള്‍ ബാറ്റ് എടുത്ത് മുന്നോട്ട് വരുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. അങ്ങനെ അവര്‍ക്കിടയില്‍ വഴക്ക് ആരംഭിച്ചു. വഴക്കിനിടെ പെണ്‍കുട്ടികള്‍ നിലത്ത് വീഴുന്നതും കാണാം. കൂട്ടത്തിലൊരാളുടെ മൂക്ക് ഗ്രില്ലില്‍ ഇടിക്കുകയും രക്തം വരികയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് സുഹൃത്തുക്കള്‍ അവളെ അവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ വഴക്കിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം നടന്ന തീയതിയും സമയവും പോലും വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന്ബംഗളൂരുവിലെ അശോക്‌നഗര്‍ പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ പഠിക്കുന്ന പ്രമുഖ സ്‌കൂള്‍ മാനേജ്‌മെന്റും സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാമുകനെച്ചൊല്ലിയുള്ള വഴക്കാണ് കൂട്ടത്തല്ലിലേക്ക് നയിച്ചതെന്നും ചില റിപ്പോർട്ടുകളുണ്ട്. കാമുകി അറിയാതെ ബോയ്ഫ്രെണ്ട് മറ്റൊരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്യാന്‍ പെണ്‍കുട്ടി പോയതാണെന്നും അഭ്യൂഹങ്ങളുണ്ട്. വിവരമറിഞ്ഞ കാമുകി പെണ്‍കുട്ടിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
The People Of Bangalore Want To Know Just 2 Things Today..
— Harsha H Hanumegowda ™ (@Harsha_Reports) May 18, 2022
തമിഴ്‌നാട്ടിലെ മധുരയിലും ബസ് സ്‌റ്റോപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ വഴക്കിടുന്നവീഡിയോ വൈറലായിരുന്നു. മധുര പെരിയാര്‍ ബസ് സ്റ്റാന്‍ഡാണ് സംഘര്‍ഷത്തിന് വേദിയായത്. പെണ്‍കുട്ടികളുടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു വഴക്ക്. വാക്ക് തര്‍ക്കങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന വഴക്ക് പിന്നീട് അക്രമാസക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വഴക്ക് കണ്ടുനിന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്. നിരവധി പെണ്‍കുട്ടികള്‍ പരസ്പരം മുടിയില്‍ പിടിച്ച് വലിക്കുകയും പരസ്പരം ചവിട്ടുകയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
സമീപത്തുണ്ടായിരുന്നവരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വീഡിയോ പകര്‍ത്തിയത്. ഏതാനും പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. മറ്റ് കുട്ടികള്‍ വഴക്ക് കണ്ട് ആവേശഭരിതരായി അതിനെ പ്രോത്സാഹിപ്പിച്ചപ്പോള്‍, അടുത്തുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഇടപെടാന്‍ കൂട്ടാക്കിയില്ല.
സംഭവം ശ്രദ്ധയില്‍പ്പെട്ട തിദീര്‍ നഗര്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, വിഷയത്തില്‍ മധുരൈ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.