നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ വീഡിയോ എടുക്കാന്‍ കയറി; സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു

  നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ വീഡിയോ എടുക്കാന്‍ കയറി; സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു

  ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു വിദ്യാര്‍ഥി ട്രെിയിനിനു മുകളില്‍ കയറിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   അഹമ്മദാബാദ്: നിര്‍ത്തിയിട്ട ചരക്കു ട്രെയിനിന്(Train) മുകളില്‍ വീഡിയോ ചിത്രീകരിക്കാനായി കയറിയ സ്‌കൂള്‍ വിദ്യാര്‍ഥി(School Student) വൈദ്യുതി കമ്പയില്‍ തട്ടി തെറിച്ചു വീണ് മരിച്ചു(Death). പ്രേം പാഞ്ചല്‍ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. ഗുജറാത്തിലെ(Gujarat) സബര്‍മതി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലാണ് വിദ്യാര്‍ഥി കയറിയത്.

   ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു വിദ്യാര്‍ഥി ട്രെിയിനിനു മുകളില്‍ കയറിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. അഹമ്മദാബാദിലെ റനിപില്‍ നിന്നാണ് ഇരുവരും റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

   Also Read-Ramayan Express | സന്യാസിമാരുടെ എതിര്‍പ്പ്; കാവി വസ്ത്രവും രുദ്രാക്ഷവും ഉപേക്ഷിച്ചു; ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

   Train Accident | വൈറലാകാൻ പാളത്തിനോട് ചേർന്നുനിന്ന് വീഡിയോ എടുത്തു; ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണന്ത്യം

   ട്രെയിന്‍(Train)പോകുന്ന സമയത്ത് പാളത്തിനോട് ചേര്‍ന്ന് വീഡിയോ എടുത്ത യുവാവിന് ദാരുണാന്ത്യം.മധ്യപ്രദേശിലെ(Madhya Pradesh) ഹോഷന്‍ഗാബാദ് ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്.

   ലോക്കോ പൈലറ്റ് പല തവണ ഹോണ്‍ മുഴക്കിയിട്ടും യുവാവ് വീഡിയോ ചിത്രീകരണം തുടര്‍ന്നു.പാലത്തിന് സമീപം എത്തിയ ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

   22 വയസുള്ള സന്‍ജു ചൗരേ ആണ് അപകടത്തില്‍ മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇടുന്നതിനായാണ് യുവാവ് ഇത്തരത്തില്‍ വീഡിയോ ചിത്രികരിച്ചത്.
   Published by:Jayesh Krishnan
   First published:
   )}