• HOME
  • »
  • NEWS
  • »
  • india
  • »
  • 'എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ല': 17കാരന്റെ ആത്മഹത്യയിൽ അമ്മയുടെ ഹർജി ഹൈക്കോടതി തള്ളി

'എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ല': 17കാരന്റെ ആത്മഹത്യയിൽ അമ്മയുടെ ഹർജി ഹൈക്കോടതി തള്ളി

മകൻ സ്‌കൂൾ ഹെഡ്മാസ്റ്ററുടെ 'പീഡന'ത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

  • Share this:
ചെന്നൈ: ഒരു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും പ്രവൃത്തികൾക്കെല്ലാം അധ്യാപകരെയോ പ്രധാനാധ്യാപകനെയോ കുറ്റപ്പെടുത്താനാകില്ലെന്ന് പതിനേഴുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മദ്രാസ് ഹൈക്കോടതി. “ ആത്മഹത്യക്കേസുകളിൽ, തെളിവുകളുടെ അഭാവത്തിൽ രക്ഷിതാക്കൾ അധ്യാപകരെയും പ്രധാനാധ്യാപകരെയും കുറ്റപ്പെടുത്തേണ്ടതില്ല,” ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം പറഞ്ഞു. അധ്യാപകനോ പ്രധാനാധ്യാപകനോ ശാരീരികമായി മർദനമേൽപ്പിച്ച് ശിക്ഷിച്ചാൽ മാത്രമേ അവരെ വിചാരണ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇത്തരം ശിക്ഷാ രീതികൾ അനുവദീയമല്ലെന്നും“ കോടതി വ്യക്തമാക്കി.

“പ്രധാനാധ്യാപകരെയും അധ്യാപകരെയും പൊതുവെ അപകീർത്തിപ്പെടുത്തുന്ന രീതി എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കാനാവില്ല. അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും പെരുമാറ്റ ദൂഷ്യം, മോശം സ്വഭാവം അല്ലെങ്കിൽ മറ്റെന്തെങ്കിലും മതിയായ തെളിവുകൾ വഴി സ്ഥാപിക്കപ്പെട്ടാൽ മാത്രമേ അവർ ആത്മഹത്യയ്ക്ക് ഉത്തരവാദികളാകൂ,” കോടതി നിരീക്ഷിച്ചു.

തന്റെ മകൻ സ്‌കൂൾ ഹെഡ്മാസ്റ്ററുടെ 'പീഡന'ത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2017ൽ ആത്മഹത്യ ചെയ്ത 17കാരനും സർക്കാർ സ്‌കൂൾ വിദ്യാർത്ഥിയുമായിരുന്ന തന്റെ മകന്റെ മരണത്തിന് ഉത്തരവാദി സ്‌കൂൾ ഹെഡ്മാസ്റ്ററാണെന്ന് ആരോപിച്ചാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിനൊപ്പം സ്‌കൂളിനും പ്രധാനാധ്യാപകനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം.

Also Read- ചൈന കോവിഡിനേക്കാൾ 'മാരകമായ' വൈറസ് ഗവേഷണത്തിലോ? പാകിസ്ഥാൻ ലബോറട്ടറിയിലെന്ന് റിപ്പോർട്ട്

സ്‌കൂൾ ഹെഡ്മാസ്റ്റർ “പൊതുസ്ഥലത്ത് വച്ച് ആൺകുട്ടികളുടെ മുടി മുറിക്കുകയും ബ്ലേഡ് ഉപയോഗിച്ച് അവരുടെ ട്രൗസർ കീറുകയും മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യാറുണ്ടായിരുന്നു” എന്ന് ഹർജിക്കാരി ആരോപിച്ചു. തന്റെ മകനും ഇത്തരം മോശമായ പെരുമാറ്റത്തിന് വിധേയനായിട്ടുണ്ടെന്നും തുടർച്ചയായ ഇത്തരം പെരുമാറ്റങ്ങൾ കാരണം അവൻ തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നും അമ്മ അവകാശപ്പെട്ടു.

എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് എത്തിയ സ്‌പെഷ്യൽ സർക്കാർ അഭിഭാഷകൻ ഈ ആരോപണത്തെ എതിർക്കുകയും അന്വേഷണത്തിൽ സ്‌കൂളിലെ കുട്ടികൾക്കിടയിൽ അച്ചടക്കം ശീലമാക്കുക മാത്രമാണ് പ്രധാനാധ്യാപകൻ ചെയ്തതെന്ന് കണ്ടെത്തിയതായും കോടതിയെ ബോധ്യപ്പെടുത്തു. ആരോപണങ്ങൾക്ക് വിരുദ്ധമായി, പ്രധാനാധ്യാപകൻ തന്റെ പോക്കറ്റിൽ നിന്ന് പണം നൽകി വിദ്യാർത്ഥികളോട് മുടി വെട്ടാൻ ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ചെന്നൈയിലെ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതെന്നും യുവതി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതായും സ്പെഷ്യൽ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൂടാതെ, സംഭവത്തെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഗൂഡല്ലൂർ, നീലഗിരി ജില്ലയിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർ, പോലീസ് എന്നിവർ പ്രത്യേക അന്വേഷണം നടത്തിയതായും മരിച്ച വിദ്യാർത്ഥി പലപ്പോഴും ക്ലാസുകളിൽ എത്താറുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. അമ്മ ഉന്നയിച്ച ആരോപണങ്ങൾക്ക് മകന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും തെളിഞ്ഞു.

Also Read- രാജ്യത്തെ 50ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു; ചരിത്രവിധികളിൽ പങ്കാളിയായ ന്യായാധിപൻ

"പൊതുവായ കുറ്റപ്പെടുത്തലും അപകീർത്തിപ്പെടുത്തലും സ്‌കൂളിന്റെ പ്രതിച്ഛായയെ ബാധിക്കുകയും അതേ സ്‌കൂളിൽ പഠിക്കുന്ന മറ്റ് കുട്ടികളെ ബാധിക്കുകയും ചെയ്യും" എന്നും കോടതി നിരീക്ഷിച്ചു.

അപകീർത്തി ഉണ്ടാക്കുന്നത് എളുപ്പമാണ്. എന്നാൽ സർക്കാർ സ്‌കൂളുകളിൽ അച്ചടക്കം പാലിക്കുന്നതും മികച്ച മാർക്ക് നേടുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. അതിനാൽ, സ്വീകാര്യമായ തെളിവുകളിലൂടെ അടിസ്ഥാനത്തിൽ കോടതി ഹർജി തള്ളി.
Published by:Rajesh V
First published: