ചെന്നൈ: ശക്തമായ മഴയെ തുടർന്ന് തമിഴ് നാട്ടിലും പുതുച്ചേരിയിലുമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രാസ് സർവകലാശാലയും അണ്ണാ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചു. തമിഴ് നാട്ടിലെ തിരുവള്ളുർ, തൂത്തുക്കുടി, രാമനാഥപുരം മേഖലകളിൽ സ്കൂളുകളും കോളേജുകളും അവധി ആയിരിക്കും. ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കുഡല്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി ആയിരിക്കും.
അതേസമയം, പുതുച്ചേരിയിൽ ശങ്കരഭരണി പുഴയുടെ തീരത്ത് താമസിക്കുന്ന ഗ്രാമീണർക്ക് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുമെന്ന് റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇഞ്ച്വറി ടൈമിൽ ഞെട്ടിച്ച് ഗോവ ; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനില
കൂഡല്ലൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 800 ഓളം ആളുകളെ ഒഴിപ്പിച്ചതായി റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മന്ത്രി ആർ ബി ഉദയകുമാർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ് നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.