• HOME
  • »
  • NEWS
  • »
  • india
  • »
  • Covid 19| കോവിഡ് കേസുകൾ വർധിക്കുന്നു; ബംഗാളിൽ സ്കൂളുകളും കോളജുകളും അടച്ചിടും; രാത്രി കർഫ്യൂ

Covid 19| കോവിഡ് കേസുകൾ വർധിക്കുന്നു; ബംഗാളിൽ സ്കൂളുകളും കോളജുകളും അടച്ചിടും; രാത്രി കർഫ്യൂ

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചിടും. രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യ, അടിയന്തര സേവനങ്ങൾ മാത്രമേ ഈ സമയത്ത് അനുവദിക്കൂവെന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി എച്ച് കെ‌ ദ്വിവേദി പറഞ്ഞു.

  • Last Updated :
  • Share this:
    കൊൽക്കത്ത: ഒമിക്രോൺ (Omicron) വകഭേദം ഉൾപ്പെടെ പ്രതിദിന കോവിഡ് കേസുകളുടെ (Covid cases) എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ (West Bengal)നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

    സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചിടും. രാത്രി 10 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യ, അടിയന്തര സേവനങ്ങൾ മാത്രമേ ഈ സമയത്ത് അനുവദിക്കൂവെന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി എച്ച് കെ‌ ദ്വിവേദി പറഞ്ഞു. ജനുവരി 3 മുതൽ 15വരെയാണ് നിയന്ത്രണങ്ങൾ.

    നീന്തൽക്കുളങ്ങൾ, ജിമ്മുകൾ, സ്പാകൾ, ബ്യൂട്ടി പാർലറുകൾ, വെൽനസ് സെന്ററുകൾ എന്നിവയും അടച്ചിടും. സർക്കാർ, സ്വകാര്യ ഓഫിസുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. യോഗങ്ങൾ വെർച്വലായി നടത്തണം. കൊൽക്കത്ത മെട്രോ സർവീസുകളും 50 ശതമാനം ശേഷിയിലാക്കും. ലോക്കൽ ട്രെയിനുകൾ രാത്രി 7 വരെ മാത്രമേ സർവീസ് നടത്തൂ. ദീർഘദൂര ട്രെയിനുകൾക്ക് സാധാരണഗതിയിൽ സർവീസ് അനുവദിക്കും.

    Also Read- Omicron| സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 152 ആയി

    തിയറ്ററുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ 50 ശതമാനം ശേഷിയിൽ രാത്രി 10 വരെ പ്രവർത്തിക്കാം. ഷോപ്പിങ് മാളുകൾ 50 ശതമാനം ശേഷിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറക്കാം. വിവാഹങ്ങൾക്കും മറ്റു സാമൂഹിക, മത, സാംസ്കാരിക ചടങ്ങുകൾക്കും 50 പേർ മാത്രമേ പങ്കെടുക്കാവൂ. സംസ്കാര ചടങ്ങിൽ 20 പേരെയേ അനുവദിക്കൂ. നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

    പശ്ചിമ ബംഗാളിൽ ശനിയാഴ്ച 4512 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയെക്കാൾ 1061 കേസുകൾ കൂടുതലാണിത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ശനിയാഴ്ച കൊൽക്കത്തയിൽ മാത്രം 2398 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

    English Summary: West Bengal government on Sunday announced to re-impose stricter Covid-related restrictions due to the surge in the number of coronavirus cases in the state. At a press conference, Chief Secretary HK Dwivedi said the new restrictions will come into effect from January 3 and will be in place till January 15.
    Published by:Rajesh V
    First published: