നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Omicron| ഒമിക്രോൺ കേസുകൾ കൂടുന്നു; മുംബൈയിൽ സ്കൂളുകൾ വീണ്ടും അടച്ചു

  Omicron| ഒമിക്രോൺ കേസുകൾ കൂടുന്നു; മുംബൈയിൽ സ്കൂളുകൾ വീണ്ടും അടച്ചു

  10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.

  • Share this:
   മുംബൈ: കോവിഡ് 19 (Covid 19) വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുംബൈയിൽ (Mumbai) സ്കൂളുകൾ വീണ്ടും അടച്ചു. 1 മുതൽ 9, 11 ക്ലാസുകളാണ് ജനുവരി 31 വരെ അടച്ചത്. ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.

   മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും. പൂനെയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

   രാജ്യമൊട്ടാകെ ഒമിക്രോൺ വകഭേദം അടക്കം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനകം നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

   കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ സീറ്റ് ചൊവ്വാഴ്ച മുതൽ ഹൈബ്രിഡ് മോഡ് (വെർച്വൽ/ഫിസിക്കൽ) വഴിയാകും നടക്കുക.

   പാട്‌നയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദർബാറിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, ഭാര്യ, മകൾ, മരുമകൾ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

   Also Read-Omicron| സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: ആകെ രോഗം ബാധിച്ചത് 181 പേർക്ക്

   ഡൽഹിയിൽ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളിൽ 84 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇന്ന് 4,000 കേസുകൾ ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു. നിലവിൽ 202 രോഗികളാണ് ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പോസിറ്റീവ് നിരക്ക് 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.

   പ്രതീക്ഷിച്ചതുപോലെ 4099 പുതിയ കേസുകളാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോസിറ്റീവ് നിരക്ക് 6.46% ആണ്. 1509 പേർ ഇന്ന് ഡൽഹിയിലെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയി.

   ഡൽഹിയിലെ കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്താൻ ദുരന്തനിവാരണ സമിതി നാളെ അവലോകന യോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളലിടക്കം തീരുമാനം ഉണ്ടായേക്കും.

   അതേസമയം, കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

   തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര്‍ യുഎഇയില്‍ നിന്നും വന്നതാണ്.

   ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
   Published by:Naseeba TC
   First published: