• HOME
  • »
  • NEWS
  • »
  • india
  • »
  • SCHOOLS REOPENING IN GUJARAT SCHOOLS TO REOPEN FOR CLASSES 6 TO 8

ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും: ആദ്യ ഘട്ടത്തില്‍ തുറക്കുന്നത് 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍

6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഡല്‍ഹി:ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 4,35,758 ആയി. രാജ്യത്ത് നിലവില്‍ 3,22,327 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 3,25,12,366 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിതച്ചത്. 3,17,54,281 പേര്‍ രോഗമുക്തി നേടി.

    അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം. കേരളത്തില്‍ ചൊവ്വാഴ്ച 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
    90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 14, കാസര്‍ഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂര്‍ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂര്‍ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂര്‍ 1187, കാസര്‍ഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,67,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,012 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,039 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2078 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Covid Vaccine | കോവിഡ് വാക്‌സിന്‍ ഇനി വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം

    കോവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. സ്ലോട്ട് കിട്ടാന്‍ വിഷമിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

    പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
    Published by:Jayashankar AV
    First published:
    )}