നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Rain| തമിഴ്നാട്ടിൽ 24 ജില്ലകളിൽ സ്കൂളുകൾ അടച്ചു; ചെന്നൈയിൽ ഓറഞ്ച് അലർട്ട്

  Tamil Nadu Rain| തമിഴ്നാട്ടിൽ 24 ജില്ലകളിൽ സ്കൂളുകൾ അടച്ചു; ചെന്നൈയിൽ ഓറഞ്ച് അലർട്ട്

  ചെന്നൈയിൽ ഇന്നും നാളേയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

  Image: ANI

  Image: ANI

  • Share this:
   ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു (Tamil Nadu Rain). ചെന്നൈ, തൂത്തുക്കുടി അടക്കമുള്ള സ്ഥലങ്ങളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 24 ജില്ലകളിലെ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.

   ശിവഗാനാഗി, തേനി, മധുരൈ, ട്രിച്ചി, തഞ്ചാവൂർ, പുതുക്കോട്ടൈ, തിരുവാരൂർ, കള്ളക്കുറിച്ചി, വില്ലുപുരം, രാമനാഥപുരം, നാഗപട്ടണം, മയിലാടുതുറൈ, കടലൂർ, അരിയല്ലൂർ, പേരാമ്പ്ര, ദിണ്ടിഗൽ, തിരുനെൽവേലി, തൂത്തുക്കുടി, വിരുദുനഗർ, കന്യാകുമാരി എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


   ചെന്നൈയിൽ ഇന്നും നാളേയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്ന പുതുച്ചേരിയിൽ ഇന്നും നാളേയും എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടുണ്ട്. തൂത്തുക്കോടി, തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പൂർണമായും വെള്ളത്തിനടിയിലായി. രാമനാഥപുരം ജില്ലയിലും കനത്ത മഴ തുടരുകയാണ്.

   രാമനാഥപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗിതൾ വിലയിരുത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പരമക്കുടി, ആർ.എസ്. മംഗളം ഉൾപ്പെടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിയും നിരന്തരം നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
   Also Read-Andhra Pradesh | വിഭജനം കഴിഞ്ഞ് ഏഴ് വർഷം; തലസ്ഥാനത്തെ ചൊല്ലി അനിശ്ചിതാവസ്ഥ അവസാനിക്കാതെ ആന്ധ്രാപ്രദേശ്

   രാമനാഥപുരം ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് സഹായത്തിനായി 1077 എന്ന നമ്പരിലേക്ക് വിളിക്കാം. രാമേശ്വരം, പാമ്പൻ, തങ്കച്ചിമാടം എന്നിവിടങ്ങളിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്.


   കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, കൂടല്ലൂർ ജില്ലകളിൽ വെള്ളിയാഴ്ച്ച മിതമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.


   ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നും കാലാവലസ്ഥാ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
   Published by:Naseeba TC
   First published:
   )}