നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Covid 19| കോവിഡ് കേസുകൾ കൂടുന്നു; ബെംഗളുരുവിലും സ്കൂളുകൾ അടക്കുന്നു

  Covid 19| കോവിഡ് കേസുകൾ കൂടുന്നു; ബെംഗളുരുവിലും സ്കൂളുകൾ അടക്കുന്നു

  രാത്രി കർഫ്യൂ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡ് 19 (Covid 19)രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച വാരാന്ത്യ കർഫ്യൂ (weekend curfew) പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാത്രി കർഫ്യൂ (Night curfew)നീട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബെംഗളുരുവിലെ സ്കൂളുകൾ കൂടി അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

   പത്ത്, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒഴികെയാണ് സ്കൂളുകൾ അടക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്നു രാത്രി മുതൽ നിലവിൽ വരും. വാരാന്ത്യ കർഫ്യൂ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായും കർണാടക റവന്യൂ മന്ത്രി ആർ അശോക അറിയിച്ചു. രാത്രി 10 മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യൂ.

   രാത്രി കർഫ്യൂ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി 7 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സേവനങ്ങൾ ലഭ്യമാകും. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
   Also Read-Covid 19 | കോവിഡ് മൂന്നാം തരംഗം; വ്യാപന ഭീതിയില്‍ കര്‍ണാടക; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

   ഓപ്പൺ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200 ആയും ഹാളുകളിലെ വിവാങ്ങൾക്ക് 100 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പബ്ബ്, ബാറുകൾ, തിയേറ്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണം 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്.


   രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. മഹാരാഷ്ട്ര, കേരള, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

   Also Read-Omicron| 58,000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക്; കേരളത്തിൽ അടുത്ത ഒരാഴ്ച നിർണായകം

   അതേസമയം, രാജ്യത്ത് രോഗബാധിതരുടെ പ്രതിദിന എണ്ണം 58,097 ആയി. ഒറ്റ ദിവസം കൊണ്ട് കേസുകളുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -4, 18 ശതമാനമാണ്. പുതുതായി കോവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പേർക്കും ഒമിക്രോൺ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചു. ഉത്തർപ്രദേശിലും ബിഹാറിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.

   ഡൽഹിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെയാണ് വാരാന്ത്യ കർഫ്യൂ. പതിവ് രാത്രി കർഫ്യൂ തുടരും.
   Published by:Naseeba TC
   First published: