നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • School Opening | തമിഴ്‌നാട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകളിൽ ക്ലാസുകൾ പതിവുപോലെ

  School Opening | തമിഴ്‌നാട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകളിൽ ക്ലാസുകൾ പതിവുപോലെ

  ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

   സ്‌കൂളുകളില്‍ ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.

   അതേ സമയം ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശിക്കാന്‍ കഴിയും. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 -ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

   കേരളത്തിലും സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബര്‍ നാല് മുതല്‍ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

   സ്കൂൾ തുറക്കുന്നതിന് വിവിധ തലങ്ങളിലെ ചർച്ചകളിലൂടെ വിശദമായ മാർഗരേഖ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. അന്തിമ മാർഗരേഖയുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നു മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ അധ്യാപക വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തിയശേഷം അടുത്ത മാസം അഞ്ചിനുള്ളിൽ മാർഗരേഖ പ്രസിദ്ധീകരിക്കും.

   സ്കൂൾ തുറക്കലിൽ വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചൊവ്വാഴ്ച വൈകിട്ട് ചർച്ച നടത്തും. എല്ലാ മേഖലകളിലെയും വിദ്യാർഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകളിലേക്ക് മാത്രമുള്ള കെഎസ്ആർടിസി സ്പെഷ്യൽ സർവീസിലും വിദ്യാർത്ഥികൾക്ക് കൺസഷൻ ഏർപ്പെടുത്തുന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ഒന്നരവർഷമായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതി
   നുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും.

   അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉൾക്കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.
   എന്നാൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ  അടിസ്ഥാനത്തിൽ ഇതിൽ മാറ്റം ഉണ്ടാകും. കൂടുതൽ കുട്ടികളുള്ള  സ്കൂളുകളിൽ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഇടയിൽ സമ്പർക്ക സാധ്യത കൂടുതലായതിനാൽ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ആകുമോ എന്നും പരിശോധിക്കും.

   ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനാൽ സ്കൂളുകളിലെ നവീകരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ  സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾക്ക് ഉടൻ അന്തിമരൂപം നൽകും.

   ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിൽ പൊതു പരീക്ഷ കളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ പ്രൈമറി ക്ലാസുകൾ മാത്രമുള്ള സ്കൂളുകൾ ഒന്നരവർഷമായി അടഞ്ഞു കിടക്കുകയാണ്. അതിനാൽ ഈ സ്കൂളുകൾക്ക് മുൻഗണന നൽകികൊണ്ടുള്ള ശുചീകരണ യജ്ഞത്തിന്റെ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. അതേസമയം സ്കൂൾതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കുന്നതിനൊപ്പം മുഴുവൻ വിദ്യാർഥികൾക്കും മാസ്ക് ഉറപ്പാക്കുന്നതിനുള്ള നടപടികളും വൈകാതെ ഉണ്ടാകും.
   Published by:Karthika M
   First published:
   )}