• HOME
  • »
  • NEWS
  • »
  • india
  • »
  • Freebies | ക്ഷേമപദ്ധതികൾ വെറും വാ​ഗ്ദാനങ്ങളല്ല; സൗജന്യങ്ങൾക്ക് നിരവധി സാധ്യതകൾ: DMK

Freebies | ക്ഷേമപദ്ധതികൾ വെറും വാ​ഗ്ദാനങ്ങളല്ല; സൗജന്യങ്ങൾക്ക് നിരവധി സാധ്യതകൾ: DMK

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബുധനാഴ്ച ഹർജിയിൽ വാദം കേൾക്കും.

  • Last Updated :
  • Share this:
    സൗജന്യ വാഗ്ദാനങ്ങളെ പിന്തുണച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരെ മുൻ ബിജെപി വക്താവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയ്ക്കെതിരെയാണ് ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

    വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്, ഡിഎംകെ സമർപ്പിച്ച ഹർജിയിൽ സൗജന്യങ്ങൾക്ക് നിരവധി സാധ്യതകൾ ഉണ്ടെന്നും പരിഗണിക്കേണ്ട നിരവധി വശങ്ങളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ക്ഷേമപദ്ധതിയെ മാത്രം സൗജന്യ വാഗ്ദാനമായി തരംതിരിക്കാനാകില്ല. കേന്ദ്ര സർക്കാർ വിദേശ കമ്പനികൾക്ക് നൽകുന്ന ടാക്സ് ഹോളിഡേ, സ്വാധീനമുള്ള വ്യവസായികളുടെ കിട്ടാക്കടം എഴുതിത്തള്ളൽ, പ്രമുഖ കമ്പനികൾക്ക് നൽകുന്ന നിർണായക കരാർ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും” ഡിഎംകെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

    സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബുധനാഴ്ച ഹർജിയിൽ വാദം കേൾക്കും.

    തിരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാനത്തെ ചോദ്യം ചെയ്ത് ബിജെപി വക്താവ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇത്തരം വാഗ്ദാനങ്ങള്‍ ഒരു സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിഎംകെയ്ക്ക് പുറമെ, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ഹര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതിയും വെള്ളവും ആം ആദ്മി പാര്‍ട്ടിയും നല്‍കുന്നുണ്ട്.

    also read : സമ്മാനം കിട്ടിയ 10 ലക്ഷവും കൂടെ 5000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി CPI നേതാവ്

    പാവപ്പെട്ട കുട്ടികള്‍ക്ക് പഠനത്തിന് സഹായകരമാകുമെന്നതിനാല്‍ നൽകുന്ന സൗജന്യ വൈദ്യുതിയെ വാഗ്ദാനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഡിഎംകെ പറഞ്ഞു. '' സൗജന്യ വൈദ്യുതി പോലുള്ള പദ്ധതികള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാണ്. അത് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുട്ടികളുടെ വിദ്യാഭ്യാസവും പഠനവും അത് സുഗമമാക്കും. അതിനാല്‍, ഒരു ക്ഷേമ പദ്ധതിക്ക് ഒന്നിലധികം ഉദ്ദേശ്യങ്ങളുമുണ്ട്. അതിനാല്‍ ഇത്തരം സൗജന്യ വാഗ്ദാനങ്ങളെ മറ്റൊരു അര്‍ത്ഥത്തില്‍ നിര്‍വചിക്കാനാകില്ല, '' ഡിഎംകെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.

    see also: രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ സമ്മാനങ്ങൾ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

    വരുമാനം, പദവി, സൗകര്യങ്ങള്‍, അവസരങ്ങള്‍ എന്നിവയിലെ അസമത്വങ്ങള്‍ ലഘൂകരിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 38 പ്രകാരം സാമൂഹിക ഘടനയും സാമ്പത്തിക നീതിയും ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് സൗജന്യ സേവനം നല്‍കുന്ന ഒരു ക്ഷേമ പദ്ധതി അവതരിപ്പിക്കുന്നതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

    സൗജന്യങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സുസ്ഥിതിയും ക്ഷേമ നടപടികളും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ചെയ്തു വരുന്ന കാര്യമാണ്. പണം മുതല്‍ മദ്യം, വീട്ടുപകരണങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സബ്സിഡികള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയെല്ലാം അത്തരം സൗജന്യ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടും.
    First published: