News18 Exclusive: ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ

ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഹരിയാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു.

News18 Malayalam | news18
Updated: October 17, 2019, 1:35 PM IST
News18 Exclusive: ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ
News18
  • News18
  • Last Updated: October 17, 2019, 1:35 PM IST
  • Share this:
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള സർക്കാർ തീരുമാനം ഹരിയാനയിൽ പാർട്ടിക്ക് വലിയതോതിൽ ഊർജം പകർന്നതായും അദ്ദേഹം പറഞ്ഞു. ''ആർട്ടിക്കിൾ 370 റദ്ദാക്കിയത് സായുധ സേനയിലേക്ക് ഏറ്റവും കൂടുതൽ ജവാൻമാരെ അയയ്ക്കുന്ന സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് ”- ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഷാ പറഞ്ഞു.

താരതമ്യേന ചെറിയ സംസ്ഥാനമായ ഹരിയാനയുടെ സായുധ സേനയുടെ സംഭാവന ഏകദേശം ഒൻപത് ശതമാനം വരും.

Also Read- 'ജാതി രാഷ്ട്രീയവും സ്വജനപക്ഷപാതവും അവസാനിപ്പിച്ചു'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു പ്രധാന നേട്ടങ്ങളെക്കുറിച്ച് അമിത് ഷാ

ആർട്ടിക്കിൾ 370ൽ 'വലിയ തീരുമാനം' എടുക്കാൻ ജനങ്ങൾ നൽകിയ വൻ പിന്തുണ തനിക്ക് കരുത്ത് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സംസ്ഥാനത്ത് നടന്ന വോട്ടെടുപ്പ് റാലിയിൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പരസ്യമായി പ്രസ്താവിക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

''മുമ്പ് ആരും ചിന്തിക്കാത്ത വലിയ തീരുമാനങ്ങളാണ് ഇന്ത്യ എടുക്കുന്നത്. ഏത് തീരുമാനത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്? ഈ തീരുമാനം ആർട്ടിക്കിൾ 370 ആണ്. ജമ്മു കശ്മീരും ലഡാക്കും വിശ്വാസത്തിൻറെയും വികസനത്തിൻറെയും പാതയിലേക്കാണ് നീങ്ങുന്നത്, ഇതിന്റെ ക്രെഡിറ്റ് മോദിയിലേക്ക് അല്ല, രാജ്യത്തെ 130 കോടി ജനങ്ങളിലേക്കാണ് പോകുന്നത്. ഞാൻ നിങ്ങളിൽ നിന്നാണ് ശക്തി പ്രാപിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വലിയ ജനസമ്മതി നൽകി ”-മോദി പറഞ്ഞിരുന്നു.

Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ

നിലവിലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അഴിമതി രഹിത പ്രതിച്ഛായയാണ് ഹരിയാനയിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന മറ്റൊരു വലിയ ഘടകമെന്നും അമിത് ഷാ പറഞ്ഞു. ''ഹരിയാനയിൽ അഴിമതി രഹിത ഗവൺമെൻറ് എന്ന നേട്ടം നമുക്കുണ്ട്. യുപിഎ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് 22,000 കോടി നൽകിയപ്പോൾ പ്രധാനമന്ത്രി മോദി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 1.17 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് നൽകിയത്. ”


ഹരിയാനയിലെ എല്ലാ പൊതു വകുപ്പുകളിലും വലിയ മാറ്റം സംഭവിച്ചതായി ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. ഇന്ന് നാലുവരിപാതകളോ ആറുവരിപാതകളോ കടന്നുപോകാത്ത ഗ്രാമമോ പട്ടണമോ സംസ്ഥാനത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

''അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഊർജം ലഭിച്ചു. കർഷകരുടെ പ്രശ്നങ്ങൾ, വൈദ്യുതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കപ്പെട്ടു. നെല്ല്, ഗോതമ്പ് വിളകളുടെ സർക്കാർ സംഭരണം മിനിമം സപ്പോർട്ട് പ്രൈസ് അനുസരിച്ച് നടക്കുന്നു ”-ഷാ പറഞ്ഞു.

ഇത്തവണ സീറ്റുകളുടെ എണ്ണത്തെ കുറിച്ച് പറയുന്നില്ലെന്നും എന്നാൽ‌ പാർട്ടി മികച്ച വിജയം നേടുമെന്നും ഷാ പറഞ്ഞു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തന്റെ പാർട്ടി സുഖമായി അധികാരത്തിൽ തിരിച്ചെത്തുമെന്നും അവസാന സമയത്തേക്കാൾ സീറ്റുകളുടെ എണ്ണം കൂടുമെന്നും അമിത് ഷാ പറഞ്ഞു.

Also Read- മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ തയാറാണെന്ന് അമിത് ഷാ

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 47 സീറ്റുകൾ നേടിയിരുന്നു. 90 സീറ്റുകളുള്ള നിയമസഭയിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായതിനേക്കാൾ ഒരു സീറ്റ് അധികം നേടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി 10 സീറ്റുകളും വിജയിച്ചു.

വരാനിരിക്കുന്ന വോട്ടെടുപ്പിലെ 'ജാട്ട്, ജാട്ട് ഇതര' ഘടകങ്ങൾ എത്രത്തോളം പരിഗണിച്ചുവെന്ന് ചോദിച്ചപ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം അവസാനിപ്പിക്കാൻ കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു. ജാതി, സ്വജനപക്ഷപാതം, പ്രീണനം തുടങ്ങിയ മൂന്ന് രാഷ്ട്രീയ തിന്മകളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ നേട്ടമെന്നും അമിത് ഷാ കൂട്ടിച്ചേർ‌ത്തു.

First published: October 17, 2019, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading