• HOME
  • »
  • NEWS
  • »
  • india
  • »
  • തിരക്കഥാ രചന പുതിയ കരിയർ; അപേക്ഷകരിൽ ഡോക്ടർമാരും എഞ്ചിനിയർമാരും!

തിരക്കഥാ രചന പുതിയ കരിയർ; അപേക്ഷകരിൽ ഡോക്ടർമാരും എഞ്ചിനിയർമാരും!

ഒടിടി പ്ലാറ്റ്ഫോമുകളിൽ തിരക്കഥാകൃത്താകാൻ നിലവിലെ ജോലി കളയാൻ പോലും പ്രൊഫഷണലുകൾ തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ്

  • Last Updated :
  • Share this:
    ഭാവനാപൂർണമായി നല്ല തിരക്കഥ എഴുതുന്നതിനുള്ള കഴിവുള്ളവരെ തേടി വമ്പൻ അവസരങ്ങൾ വരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയവ ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളാണ് വെബ് സീരീസുകൾക്ക് തിരക്കഥ എഴുതാൻ ആളെ തേടുന്നത്. ഏതായാലും ഈ ജോലിയ്ക്കായുള്ള അപേക്ഷകർ ചില്ലറക്കാരല്ല. രാജ്യത്തെ അറിയപ്പെടുന്ന ഡോക്ടർമാരും എഞ്ചിനിയർമാരും അഭിഭാഷകരുമൊക്കെ തിരക്കഥാകൃത്തുക്കളാകാണ് മത്സരിക്കുകയാണത്രെ. ഒടിടി പ്ലാറ്റ്ഫോമുകളിൽ തിരക്കഥാകൃത്താകാൻ നിലവിലെ ജോലി കളയാൻ പോലും ഈ പ്രൊഫഷണലുകൾ തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്.

    ഏതായാലും മികവുറ്റ തിരക്കഥാകൃത്തുക്കളെ കണ്ടെത്താൻ വിവിധ തരത്തിലുള്ള കോഴ്സുകളും സെമിനാറുകളും മത്സരങ്ങളും സംഘടിപ്പിക്കുകയാണ് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, വൂട്ട്, സീ 5, ഡിസ്നി + ഹോട്ട്‌സ്റ്റാർ തുടങ്ങിയ ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകൾ. കൂടുതൽ പുതുമയേറിയ വിഷയങ്ങളും കഥാപരിസരങ്ങളും കൊണ്ടുവരാൻ നവാഗതരായ തിരക്കഥാകൃത്തുക്കൾക്ക് കഴിയുമെന്നാണ് ഒടിടി പ്ലാറ്റ്ഫോമുകൾ പ്രതീക്ഷിക്കുന്നത്.

    ഒടിടി-റൈറ്റിംഗ് ക്ലാസ് മുറികൾ കൂണുപോലെ മുളച്ചുപൊങ്ങുന്നുണ്ട്. വിസിലിംഗ് വുഡ്സ് ഇന്റർനാഷണൽ മുതൽ മുംബൈ മന്ത്രയുടെ സിനറൈസ്, എഐബി ഫസ്റ്റ് ഡ്രാഫ്റ്റ്, ലിവിംഗ് ബ്രിഡ്ജ്, ദി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മുഴുവൻ സമയ കോഴ്സുകളും മെന്റർഷിപ്പ് പ്രോഗ്രാമുകളും ഈ രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ ലഭ്യമാണ്.

    മുമ്പൊക്കെ തിരക്കഥാകൃത്തുക്കളെ സിനിമ, നാടകം, ടിവി പരമ്പരകൾ എന്നിവയിലേക്കാണ് ആവശ്യമുണ്ടായിരുന്നത്. എന്നാൽ വെബ് സീരീസുകൾക്ക് തിരക്കഥ എഴുതാൻ കഴിയുന്നവരെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ തേടുന്നത്. ഇപ്പോൾ ടിവി-ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ വെബ് സീരീസ് സ്ക്രിപ്റ്റ് റൈറ്റിങ് കോഴ്സുകളും ആരംഭിക്കുന്നുണ്ട്.

    Also Read- Web series | മലയാളത്തിൽ വീണ്ടുമൊരു 'ചട്ടമ്പി കല്യാണി'; ഇക്കുറി വെബ് സീരീസ് ഫോർമാറ്റിൽ

    കോവിഡും തുടർന്നുള്ള ലോക്ക്ഡൌണും കാരണം തിയറ്റർ റിലീസുകളിലെ ഇടവേളയും പുതിയ സിനിമകൾ വൈകിയതുമാണ് ഒടിടി വെബ് സീരീസുകൾക്ക് കൂടുതൽ ജനപ്രീതി നൽകിയത്. വെബ് സീരീസ് -സ്ക്രീൻ റൈറ്റിംഗിനും വലിയ വിപണി കണ്ടെത്തുന്നതിനും ഇത് കാരണമായി. കൂടാതെ, ഫ്ലെക്സിബിൾ റിമോട്ട് വർക്ക് ഓപ്‌ഷനുകളും താങ്ങാനാവുന്ന സബ്‌സ്‌ക്രിപ്‌ഷനുകളും മുഴുവൻ സമയ ഇന്റർനെറ്റ് ആക്‌സസ്സും ഇന്ത്യൻ പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്ഫോമുകളും വെബ് സീരീസുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വർദ്ധിപ്പിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഓരോ ദിവസവും പുതിയ ഉപയോക്താക്കൾ എത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് കൂടുതൽ പേരും ഒടിടി പ്ലാറ്റ്ഫോമുകൾ സബ്സ്ക്രൈബ് ചെയ്യുന്നത്.
    Published by:Anuraj GR
    First published: