മംഗളുരു: കർണാടകത്തിലെ സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എസ്.ഡി.പി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐ ലക്ഷ്യമിടുന്നത്. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ.
പ്രവീൺ നെട്ടാരു വധക്കേസിലെ കേസിൽ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെയെ എസ് ഡി പി ഐ മത്സരിപ്പിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
2022 ജൂലൈ 26-നാണ് ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.