നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്തെ ആദ്യ സീപ്ലെയിനിൽ യാത്ര ചെയ്യാൻ വേണ്ടത് 4800 രൂപ; സർവീസ് ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  രാജ്യത്തെ ആദ്യ സീപ്ലെയിനിൽ യാത്ര ചെയ്യാൻ വേണ്ടത് 4800 രൂപ; സർവീസ് ഗുജറാത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ യാത്രാനിരക്കും മറ്റും വിശേഷങ്ങളും അറിയാം...

  sea-plane

  sea-plane

  • Share this:
   രാജ്യത്തെ ടൂറിസം-സിവിൽ ഏവിയേഷൻ കുതിപ്പിന് ഊർജ്ജമേകുന്ന സീപ്ലെയിൻ സർവീസ് ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.. തുടക്കത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ് സബർമതി റിവർ ഫ്രണ്ടിൽനിന്ന് നർമദ ജില്ലയിലെ കെവാഡിയയിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയുമായി ബന്ധപ്പെട്ടാണ് ഈ സീപ്ലെയിൻ സർവീസ് നടത്തുന്നത്. സർവീസ് നടത്തിന്നതിനുള്ള സീപ്ലെയിൻ മാലിദ്വീപിൽനിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേ കൊച്ചിയിൽ ലാൻഡ് ചെയ്തു. കൊച്ചിയിൽനിന്ന് ഇനി ഗുജറാത്തിലെ കെവാഡിയയിലേക്ക് തിരിക്കും.

   മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടർച്ചയായി പറക്കാനും ഈ സീപ്ലെയിനിന് കഴിയും. നിലവിൽ രണ്ടു മണിക്കൂർ തുടർച്ചയായി പറന്നശേഷം ഒരു ഇടവേള എടുക്കാറുണ്ട്. മാലിയിൽനിന്ന് കൊച്ചിയിലേക്കു ഏകദേശം 750 കിലോമീറ്ററുണ്ടായിരുന്നു, അതിനാലാണ് നേരിട്ട് ഗുജറാത്തിലേക്ക് പോകാൻ കഴിയാത്തത്. സാധാരണ ക്രൂയിസ് വേഗതയ്ക്കുള്ള ഇന്ധന ശേഷി മൂന്ന് മണിക്കൂറിനുള്ളിൽ മാത്രമാണ്, ”ഡോ. ഗുപ്ത പറഞ്ഞു.

   അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ എട്ട് സ്ട്രിപ്പുകളും അഹമ്മദാബാദിൽ നിന്ന് നാല് വിമാനങ്ങളും ഉണ്ടാകും. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 4,800 രൂപ ആയിരിക്കും. വൈകുന്നേരം 6 മണിവരെ മാത്രമായിരിക്കും സീപ്ലെയിൻ സർവീസ് നടത്തുക. സീപ്ലെയിനിൽ ഒരു യാത്രയിൽ പതിനാല് യാത്രക്കാർ സഞ്ചരിക്കാം. 220 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര 45 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തും.

   പ്രമുഖ വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സീപ്ലെയിൻ. ട്വിൻ ഒട്ടർ 300 എന്ന പേരിൽ അറിയപ്പെടുന്ന ഈ സീ പ്ലെയിൻ രജിസറ്റർ ചെയ്തിരിക്കുന്നത് സ്പൈസ് ജെറ്റ് ടെക്നിക്കിന്റെ പേരിലാണ്. പ്രതിരോധ മന്ത്രാലയത്തിന്‍റെ പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

   കൊച്ചിയിൽനിന്ന് ഗുജറാത്തിലേക്കു തിരിക്കുന്ന സീ പ്ലെയിൻ ഇടയ്ക്ക് ഗോവയിൽ ലാൻഡ് ചെയ്യും. അവിടെനിന്ന് നേരിട്ട് കെവാഡിയയിലേക്ക് പറക്കും. സർദാർ സരോവർ ഡാമിലെ എയർ സ്ട്രിപ്പിലാണ് വിമാനം ലാൻഡ് ചെയ്യുന്നതെന്ന് വനം-പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്ത ട്വീറ്റിൽ പറഞ്ഞു.

   ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എമർജിങ് കേരളയുടെ ഭാഗമായി സീപ്ലെയിൻ പദ്ധതി കൊണ്ടു വന്നിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടന സർവീസോടെ പദ്ധതി നിർത്തേണ്ടിവന്നു. കൊല്ലത്തെ അഷ്ടമുടി കായലിൽനിന്ന് പുന്നമടയിലേക്ക് തിരിച്ച സീ പ്ലെയിൻ അവിടെ ഇറങ്ങാതെ തിരിച്ചു പറക്കുകയായിരുന്നു.
   Published by:Anuraj GR
   First published: