നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Nilgiris Tiger | നീലഗിരിയില്‍ നാല് പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചു; തിരച്ചില്‍ തുടരുന്നു

  Nilgiris Tiger | നീലഗിരിയില്‍ നാല് പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചു; തിരച്ചില്‍ തുടരുന്നു

  രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്.

  
പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ (Nilgiris) നാട്ടിലിറങ്ങിയ കടുവയെ (Man eating Tiger) വെടിവെച്ചു. നാലു പേരെ കൊന്ന നരഭോജി കടുവയെയാണ് മയക്കുവെടി വെച്ചത്. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ (forest officers) അറിയിച്ചു.

   നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. കാട്ടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.

   ഒരു വര്‍ഷത്തിനിടെ നാലുപേരെയൊണ് നരഭോജി കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വനത്തിനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് ഇന്ന് കടുവയെ വെടിവയ്ക്കാന്‍ സാധിച്ചത്.

   കടുവയെ വെടിവെച്ചു കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാണമെന്നാണ് അറിയിച്ചിരുന്നത്. കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിവിധി.

   Also Read - Bengal Tiger: ബംഗാൾ കടുവകൾ വംശനാശ ഭീഷണി നേരിടുന്നത് എന്തുകൊണ്ട്?

   നാല് മനുഷ്യരെയും ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെയും കൊന്ന നരഭോജി കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്. തുടര്‍ന്ന് കേരള വനംവകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞമാസം ഇരുപതിനാലുമുതല്‍ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

   Also Read - വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി തല്ലിച്ചതച്ച് അധ്യാപകന്‍; ദൃശ്യങ്ങള്‍ പുറത്ത്

   പിഴയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 35 കോടി രൂപ; ട്രെയിനിൽ ടിക്കറ്റും മാസ്‌ക്കുമില്ലാത്ത യാത്രക്കാര്‍

   കോവിഡ് -19 സാഹചര്യത്തെ തുടർന്ന്റെയിൽവേ പൂർണമായും മുൻകൂട്ടിറിസർവ് ചെയ്ത സർവീസുകളാണ് നടത്തിയിരുന്നത്. എന്നാൽ ഈ സാഹചര്യത്തിലും ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത യാത്ര നടത്തിയവർ നിരവധിയാണ്. കഴിഞ്ഞ ആറുമാസത്തിൽ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ, ടിക്കറ്റില്ലാതെ യാത്ര ചെയ്തവരുടെയും മറ്റ് നിയമ ലംഘനങ്ങൾ നടത്തിയവരുടെയും പേരിൽ ഏകദേശം ഏഴ് ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും 35 കോടി രൂപയിലധികം പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.

   കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെ ദക്ഷിണ റെയിൽവേയിൽ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടിക്കറ്റില്ലാത്ത യാത്രയും മറ്റ് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 35.47 കോടി രൂപ പിഴയായും ഈടാക്കി. ഈ കാലയളവിൽ, മാസ്‌ക് ധരിക്കാത്തതിന് 32,624 പേരിൽ നിന്ന് 1.62 കോടി രൂപ പിഴ ഈടാക്കി. റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ.

   റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റ് കുറ്റകൃത്യങ്ങളിൽ ടിക്കറ്റ് എടുക്കാത്തവരും അധിക ലഗേജുമായി യാത്ര ചെയ്തവരും ഉൾപ്പെടുന്നു. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകളിൽ, ചെന്നൈ ഡിവിഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി സമാഹരിച്ചത്. ഏകദേശം 12.78 കോടി രൂപ ചെന്നൈ ഡിവിഷനിൽ നിന്ന് പിഴയായി ഈടാക്കി. 6.05 കോടി രൂപയുമായി തിരുവനന്തപുരം ഡിവിഷനാണ് രണ്ടാം സ്ഥാനത്ത്.
   Published by:Karthika M
   First published:
   )}