• HOME
  • »
  • NEWS
  • »
  • india
  • »
  • പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന കാട്ടാനയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് തമിഴ്നാട് വനംവകുപ്പ്

പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന കാട്ടാനയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് തമിഴ്നാട് വനംവകുപ്പ്

നേരത്തെ പ്രചരിച്ച വീഡിയോയിൽ പ്ലാസ്റ്റിക് മാലിന്യം തിന്നുന്നതായി കണ്ടെത്തിടതോടെയാണ് ആനയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയത്

  • Last Updated :
  • Share this:
    പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന കാട്ടാനയെ കണ്ടെത്താൻ തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതത്തിലെ (എംടിആർ) ഉദ്യോഗസ്ഥരാണ് നീലഗിരിയിൽ കാട്ടാനക്കായി തിരച്ചിൽ ആരംഭിച്ചത്. നേരത്തെ പ്രചരിച്ച വീഡിയോയിൽ ആന പ്ലാസ്റ്റിക് മാലിന്യം തിന്നുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആനയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. വനത്തിനുള്ളിൽ കാട്ടാന പ്ലാസ്റ്റിക് മാലിന്യം തിന്നുന്ന സംഭവം നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു.

    മുതുമല കടുവാ സങ്കേതത്തിൽ ചിത്രീകരിച്ചതായി കരുതപ്പെടുന്നതും വിനോദസഞ്ചാരികൾ വ്യാപകമായി പങ്കിടുന്നതുമായ സമീപകാല വീഡിയോയിൽ, പുല്ലിൽ നിന്ന് ഒരു പ്ലാസ്റ്റിക് കവർ കൊമ്പൻ തുമ്പിക്കൈ ഉപയോഗിച്ച് എടുത്ത് കഴിക്കുന്നത് കാണാം.

    നീലഗിരി ജില്ലയുടെ പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചിരുന്നു. 'കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന നീലഗിരിയുടെ ആകെ 55 ശതമാനവും വനമേഖലയിലാണ്.

    എന്നാൽ, നിരോധനം അവഗണിച്ച് മുതുമല കടുവാ സങ്കേതത്തിന് കീഴിലുള്ള മസിനഗുഡി-തെപ്പക്കാട് റൂട്ടിൽ സന്ദർശനം നടത്തുന്നതിനിടെ ചില വിനോദസഞ്ചാരികൾ തങ്ങളുടെ പഴയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വനത്തിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവർ കാട്ടാന, തുമ്പിക്കൈ കൊണ്ട് എടുത്ത് ഭക്ഷിക്കുന്ന സംഭവം വന്യജീവി പ്രേമികളെ നിരാശരാക്കി


    വന്യമൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം അകത്താക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രകൃതി പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി സന്ദർശകർ ഉത്തരവാദിത്തത്തോടെയും പ്ലാസ്റ്റിക് വസ്തുക്കൾ നീലഗിരിയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് കഴിക്കുന്നത് വന്യമൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അത് അവയുടെ മരണത്തിലേക്ക് നയിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
    Published by:Anuraj GR
    First published: