• HOME
  • »
  • NEWS
  • »
  • india
  • »
  • Nursery Admissions | സ്കൂളുകൾ തുറന്നതോടെ നഴ്‌സറി പ്രവേശനത്തിനായുള്ള ഓൺലൈൻ സെർച്ചുകളിൽ 159% വർദ്ധനയെന്ന് റിപ്പോർട്ട്

Nursery Admissions | സ്കൂളുകൾ തുറന്നതോടെ നഴ്‌സറി പ്രവേശനത്തിനായുള്ള ഓൺലൈൻ സെർച്ചുകളിൽ 159% വർദ്ധനയെന്ന് റിപ്പോർട്ട്

നഴ്‌സറി സ്‌കൂൾ, പ്ലേ സ്‌കൂൾ പ്രവേശനം സംബന്ധിച്ച് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയ‍ർന്നത് മുംബൈയിൽ നിന്നാണ്

Nursary_class

Nursary_class

  • Share this:
    രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങൾ നീക്കി സ്‌കൂളുകൾ (Schools) വീണ്ടും തുറന്നതോടെ നഴ്‌സറി സ്‌കൂൾ, പ്ലേ സ്‌കൂൾ പ്രവേശനങ്ങൾക്കായുള്ള തിരച്ചിലുകൾ കുതിച്ചുയ‍ർന്നതായി ജസ്റ്റ് ഡയൽ കൺസ്യൂമർ ഇൻസൈറ്റ്‌സിന്റെ (Just Dial Consumer Insights) റിപ്പോർട്ട് വ്യക്തമാക്കുന്നു. നഴ്‌സറി സ്‌കൂൾ (Nursery School) പ്രവേശനങ്ങൾക്കായുള്ള തിരയലുകൾ കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് 159 ശതമാനം വർദ്ധിച്ചു. അതേസമയം പ്ലേസ്‌കൂളുകൾക്കായുള്ള തിരച്ചിലുകൾ 128 ശതമാനം വർദ്ധിച്ചു.

    നഴ്‌സറി സ്‌കൂൾ, പ്ലേ സ്‌കൂൾ പ്രവേശനം സംബന്ധിച്ച് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയ‍ർന്നത് മുംബൈയിൽ നിന്നാണ്. നഴ്‌സറി സ്‌കൂൾ പ്രവേശനവും പ്ലേസ്‌കൂൾ പ്രവേശനവും സംബന്ധിച്ച മൊത്തം തിരയലുകളുടെ എണ്ണം ടയർ-II ന​ഗരങ്ങളിൽ 154 ശതമാനവും ടയർ-1 ന​ഗരങ്ങളിൽ 111 ശതമാനവും വർദ്ധിച്ചു.

    ടയർ-2 നഗരങ്ങളിലെ നഴ്‌സറി സ്‌കൂളുകൾക്കായുള്ള അന്വേഷണങ്ങൾ 200 ശതമാനവും പ്ലേസ്‌കൂളുകൾക്കായുള്ള അന്വേഷണങ്ങൾ 149 ശതമാനവും വർദ്ധിച്ചു. ടയ‍ർ 1 നഗരങ്ങളിൽ, നഴ്‌സറി സ്‌കൂളുകൾക്കായുള്ള തിരയലുകൾ 162 ശതമാനവും പ്ലേസ്‌കൂളുകൾക്കായുള്ള തിരയലുകൾ 102 ശതമാനവും വർദ്ധിച്ചു.

    ടയർ-1 നഗരങ്ങളിൽ കടുത്ത ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയ ന​ഗരമായിരുന്നു മുംബൈ. മുംബൈയിലാണ് ഇപ്പോൾ നഴ്‌സറി സ്‌കൂൾ പ്രവേശനത്തിനായി ഏറ്റവും കൂടുതൽ തിരയലുകളും കണ്ടുവരുന്നത്. തൊട്ടുപിന്നാലെ ഡൽഹിയും പൂനെയുമുണ്ട്. റാഞ്ചി, കോയമ്പത്തൂർ, ചണ്ഡീഗഡ്, ലഖ്‌നൗ, നാസിക് എന്നിവയാണ് ടയർ-2 നഗരങ്ങളിൽ നഴ്‌സറി സ്‌കൂളുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ആദ്യ അഞ്ച് നഗരങ്ങൾ.

    Also Read- ഇന്ത്യൻ റെയില്‍വേയില്‍ 2.65 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍

    ഡൽഹിക്കും ഹൈദരാബാദിനും പിന്നാലെ പ്ലേസ്‌കൂളുകൾക്കായുള്ള തിരച്ചിലുകൾ ഏറ്റവും കൂടുതൽ ഉള്ളതും മുംബൈയിലാണ്. ടയർ-1 നഗരങ്ങളിൽ പ്ലേസ്കൂളുകൾക്കായി ഏറ്റവും കൂടുതൽ തിരയലുകൾ നടക്കുന്നത് ഡൽഹിയിലാണ്. കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് 124 ശതമാനം വ‍ർദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ചണ്ഡീഗഡ്, പാട്‌ന, ജയ്പൂർ, ലഖ്‌നൗ, ലുധിയാന എന്നിവയാണ് പ്ലേസ്‌കൂളുകൾക്കായി ഏറ്റവും കൂടുതൽ തിരയലുകൾ നടന്ന ആദ്യ 5 ടയർ-2 നഗരങ്ങൾ.

    “മഹാമാരി കാരണം ദീർഘകാലം ഓൺലൈൻ ക്ലാസുകളായിരുന്ന സ്കൂൾ സംവിധാനം ഫിസിക്കൽ മോഡിലേക്ക് മടങ്ങുന്നത് പ്രോത്സാഹജനകമാണ്. ജസ്റ്റ് ഡയലിലെ ഈ സേ‍ർച്ച് ട്രെൻഡുകൾ സൂചിപ്പിക്കുന്നത് പ്രീ-സ്‌കൂളുകൾക്കും നഴ്‌സറി സ്‌കൂൾ പ്രവേശനത്തിനുമായുള്ള ആവശ്യം കുതിച്ചുയരുന്നു എന്നാണ്. ജസ്റ്റ് ഡയലിൽ രാജ്യത്തുടനീളമുള്ള പ്ലേസ്‌കൂളുകളും നഴ്‌സറി പ്രവേശനങ്ങളുമായി ബന്ധപ്പെട്ട മൊത്തം തിരയലുകളുടെ എണ്ണം 131 ശതമാനം വർദ്ധിച്ചു. പ്ലാറ്റ്‌ഫോമിലെ ഈ തിരയലുകളുടെ വർദ്ധനവ്, കുട്ടികൾക്കായി മികച്ച തീരുമാനമെടുക്കാൻ മാതാപിതാക്കളെ ഓൺലൈൻ വിവരങ്ങൾ സഹായിക്കുന്നു എന്നതിന്റെ തെളിവാണ്,” ജസ്റ്റ് ഡയൽ സിഎംഒ പ്രസൂൺ കുമാർ പറഞ്ഞു.
    Published by:Anuraj GR
    First published: