ട്രെയിനിൽ ദൈവത്തിന് സീറ്റ് അനുവദിച്ചത് അനുഗ്രഹം നേടാൻ; വിശദീകരണവുമായി IRCTC

ട്രെയിനിൽ ക്ഷേത്രമില്ലെന്നും ഐആര്‍സിടിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: February 17, 2020, 9:10 PM IST
ട്രെയിനിൽ ദൈവത്തിന് സീറ്റ് അനുവദിച്ചത് അനുഗ്രഹം നേടാൻ; വിശദീകരണവുമായി IRCTC
News 18
  • Share this:
ന്യൂഡൽഹി: കാശി- മഹാകൽ എക്സ്പ്രസിൽ ഭഗവാൻ ശിവന് സീറ്റ് റിസർവ് ചെയ്തത് അനുഗ്രഹം നേടുന്നതിന്റെ ഭാഗമായാണെന്ന വിശദീകരണവുമായി റെയിൽവെ. സീറ്റ് മാറ്റിവച്ചത് ഒറ്റതവണത്തേക്ക് മാത്രമായിരുന്നു. അല്ലാതെ ട്രെയിനിൽ  ക്ഷേത്രമില്ലെന്നും ഐആര്‍സിടിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്‍ഡോറിനു സമീപത്തെ ഓംകാരേശ്വര്‍, ഉജ്ജയ്‌നിലെ മഹാകാലാശ്വേര്‍, വാരാണസിയിലെ കാശി വിശ്വനാഥ് എന്നീ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണു മഹാകാല്‍ എക്‌സ്പ്രസ്.

ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റില്‍ ശിവന്റെ ചിത്രങ്ങളും പൂമാലകളും കൊണ്ടു ചെറിയ ക്ഷേത്രമാക്കി മാറ്റിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണു വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തുവന്നത്.
First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading