• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈയിൽ നവംബർ 1 മുതൽ കാറിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

മുംബൈയിൽ നവംബർ 1 മുതൽ കാറിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് 1000 രൂപയാണ് പിഴ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
മുംബൈയിൽ നാളെ മുതൽ കാറിലെ യാത്രക്കാർക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധം. ഒക്ടോബർ 14നാണ് ഇതുസംബന്ധിച്ച നിർദേശം മുംബൈ ട്രാഫിക് പൊലീസ് നൽകിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also Read- ഗുജറാത്തിലെ തൂക്കുപാലം തകർന്ന് മരിച്ചവരിൽ 12 പേർ രാജ്കോട്ട് എംപിയുടെ കുടുംബാംഗങ്ങൾ

കൂടാതെ, മോട്ടോർ വാഹന നിയമം അനുസരിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്നും മുംബൈ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങൾ നാളെയോടുകൂടി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ചുമത്തുന്നതുമാണെന്നാണ് അറിയിപ്പ്.

Also Read- സൈറസ് മിസ്ത്രിയുടെ അപകടമരണം ; പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര

പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ മുംബൈ പൊലീസ് ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് 1000 രൂപയാണ് പിഴ.

മുംബൈയിലുണ്ടായ വാഹനാപകടത്തിൽ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തോടെയാണ് പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം ചർച്ചയായത്. കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു.

പിന്നിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമം നിലവിലുണ്ടെന്നും എന്നാൽ കൂടുതൽ കർശനമായി നിയമം നടപ്പിലാക്കുന്നതിനായി 1000 രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്. പിൻസീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം സംവിധാനം ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Published by:Naseeba TC
First published: