നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID19| ഇന്ത്യയിൽ മരണം രണ്ടായി; മരിച്ചത് ഡൽഹി സ്വദേശി

  COVID19| ഇന്ത്യയിൽ മരണം രണ്ടായി; മരിച്ചത് ഡൽഹി സ്വദേശി

  കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് 81 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22 കേസുകൾ കേരളത്തിലാണ്.

  corona

  corona

  • Share this:
   ന്യൂഡൽഹി: കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ രണ്ടാമത്തെ മരണം. ഡൽഹി ജനക്പൂരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്. ഡൽഹി റാം മനോഹർലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

   ഇവരുടെ മകനും നേരത്തേ കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 5നും 22 നും ഇടയിൽ സ്വിറ്റ്സർലന്റ് , ഇറ്റലി എന്നീ രാജ്യങ്ങളിൽ മകൻ സന്ദർശനം നടത്തിയിരുന്നു. മാർച്ച് എട്ടിനാണ് ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്.
   BEST PERFORMING STORIES:COVID 19| തിരുവനന്തപുരത്ത് 3 പേർക്ക് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 22 ആയി [NEWS] സാനിട്ടൈസർ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ; കെഎസ് ഡിപി ഹാൻഡ് സാനിട്ടൈസർ നിർമാണം ആരംഭിച്ചു [PHOTO]കോവിഡ് 19: എന്താണ് ജിപിഎസ് ട്രാക്കിംഗ്? നടത്തുന്നത് ആരൊക്കെ ? [PHOTO]

   ഇന്നലെ കർണാടകയിലാണ് രാജ്യത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി( 76) കാരനാണ് മരിച്ചത്. ഫെബ്രുവരി 29 നാണ് ഇദ്ദേഹം സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്.

   കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് 81 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22 കേസുകൾ കേരളത്തിലാണ്.

   അതേസമയം,  ഇറ്റലിയില്‍ മരണസംഖ്യ ആയിരം കടന്നു. മലയാളികള്‍ ഏറെയുള്ള തെക്കന്‍ ഇറ്റലിയില്‍ രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലെ പൊതു നിരത്തുകള്‍ ഏറെക്കുറെ ശൂന്യമാണ്. രോഗം നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
   First published:
   )}