ന്യൂഡല്‍ഹി: യുക്രെയ്ന്(Ukraine) രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം(Flight) ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. റൊമാനിയിലെ ബുക്കാറസ്റ്റില്‍(Bucharest) നിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 219 പേരാണ് ഉണ്ടായിരുന്നത്.
യുക്രെയ്ന് രക്ഷാദൗത്യത്തിന് 'ഓപ്പറേഷന് ഗംഗ'എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്.
അതേസമയം റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാന്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പടെ 27 രാജ്യങ്ങള്‍ യുക്രെയ്ന് ആയുധം നല്കാന് തയ്യാറാണെന്ന കാര്യം സ്കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നെ സഹായിക്കുമെന്ന് ഈ രാജ്യങ്ങളുടെ ഭരണാധികാരികള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കയും അല്‍ബേനിയയും ചേര്‍ന്ന് യുക്രെയ്ന് അധിനിവേശത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം സ്ഥിരംസമിതി അംഗമായ റഷ്യ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നെ സൈനികമായി സഹായിക്കുമെന്ന വിവരം പുറത്തുവന്നത്.
മിസൈല്‍, ടാങ്ക്, ബോംബുകള്‍ എന്നിവയാണ് യുക്രെയ്നായി ഈ രാജ്യങ്ങള്‍ നല്‍കുക. കൂടാതെ മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കും. ഈ ആയുധങ്ങളെല്ലാം ഉടന്‍ തന്നെ ഉക്രെയ്ന് സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. യുക്രെയ്നിയന്‍ സായുധ സേനയെ സഹായിക്കാന്‍ ആയുധങ്ങള്‍ അയക്കുന്നതിനെ മുമ്പ് എതിര്‍ത്തിരുന്ന രാജ്യങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അയല്‍രാജ്യത്തെ ആക്രമിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.