നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rajeev Chandrasekhar | 2006 മുതല്‍ 2018 വരെ സ്വതന്ത്ര എംപി; രണ്ടാം മോദി മന്ത്രി സഭയിലെത്തുന്ന രണ്ടാമത്തെ മലയാളി; ആരാണ് രാജീവ് ചന്ദ്രശേഖര്‍ ?

  Rajeev Chandrasekhar | 2006 മുതല്‍ 2018 വരെ സ്വതന്ത്ര എംപി; രണ്ടാം മോദി മന്ത്രി സഭയിലെത്തുന്ന രണ്ടാമത്തെ മലയാളി; ആരാണ് രാജീവ് ചന്ദ്രശേഖര്‍ ?

  നൈപുണ്യ വികസനം, സംരഭകത്വം, ഇലക്ട്രോണിക്സ്, ഐടി എന്നീ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്

  രാജീവ് ചന്ദ്രശേഖര്‍

  രാജീവ് ചന്ദ്രശേഖര്‍

  • Share this:
   ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ 43 പേരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 15 വര്‍ഷമായി കര്‍ണാടകയില്‍ നിന്നുള്ള എംപിയും പ്രമുഖ വ്യവസായിയും ആയ രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെടുന്നു. നൈപുണ്യ വികസനം, സംരഭകത്വം, ഇലക്ട്രോണിക്സ്, ഐടി എന്നീ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്.

   മോദി മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. പൂര്‍വികരുടെ മലയാളി ബന്ധമാണു രാജീവ് ചന്ദ്രശേഖറെയും കേരളത്തോടു ചേര്‍ത്തു നിര്‍ത്തുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍ കമഡോറായിരുന്നു രാജീവിന്റെ അച്ഛന്‍ എം.കെ. ചന്ദ്രശേഖര്‍.

   Also Read-Cabinet Reshuffle | മൻസൂക് മണ്ഡവ്യ പുതിയ ആരോഗ്യമന്ത്രി; രാജീവ് ചന്ദ്രശേഖർ ഇലക്ട്രോണിക്സ്, ഐ ടി സഹമന്ത്രി; വി മുരളീധരന്‍റെ വകുപ്പുകളിൽ മാറ്റമില്ല

   2006 മുതല്‍ 2018 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി രണ്ടു തവണ കര്‍ണാടകയില്‍നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 2018 ല്‍ മൂന്നാം തവണയും കര്‍ണാടകയില്‍നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ബിജെപി പ്രതിനിധിയായി. മൂന്നു വര്‍ഷങ്ങള്‍ക്കകം രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സ്വതന്ത്രചുമതല. സംരംഭകത്വത്തിലേക്കു തിരിഞ്ഞ രാജീവ് ചുരുങ്ങിയ കാലയളവിനിടെ ഇന്ത്യയിലെ ശതകോടീശ്വരരുടെ നിരയിലേക്ക് ഉയര്‍ന്നു.

   ജനനം ഗുജറാത്തിലെ അഹമ്മദാബാദില്‍ . മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ഷിക്കാഗോ ഇലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമിനു ശേഷം സംരംഭകത്വത്തിലേക്ക്.

   Also Read-Cabinet Reshuffle | മുഖംമിനുക്കി രണ്ടാം മോദി മന്ത്രിസഭ; 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; 36 പേർ പുതുമുഖങ്ങൾ

   1994ല്‍ സ്ഥാപിച്ച ബിപിഎല്‍ മൊബൈല്‍ രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചു.8,214 കോടി രൂപയ്ക്കാണ് 2005 ല്‍ ബിപിഎല്‍ കമ്യൂണിക്കേഷന്‍സിന്റെ 64 ശതമാനം ഓഹരി എസാര്‍ ഗ്രൂപ്പിനു വിറ്റത്.അതേ വര്‍ഷം തന്നെ സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍ക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന സംരംഭത്തിന് ബെംഗളൂരുവില്‍ തുടക്കം കുറിച്ചു. ടെക്‌നോളജി. മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി 5,970 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ജൂപിറ്റര്‍ ക്യാപിറ്റലില്‍ ഇപ്പോഴുള്ളത്. പിന്നീട് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സ്ഥാപകനും ഉപദേശകനും ആയി, 2019ല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ സംയുക്ത സമിതിഅംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

   കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനായിരുന്ന രാജീവ് ചന്ദ്രശേഖര്‍ 2021 ല്‍ നടന്ന പുതുച്ചേരി തെരഞ്ഞടുപ്പില്‍ സഹ നേതൃസ്ഥാനം വഹിച്ചിരുന്നു. നിലവില്‍ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട് കമ്മിറ്റി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് എന്നിവയില്‍ അംഗമാണ്. കൂടാതെ ഇലക്ടോണിക് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും അദ്ദേഹം അംഗമാണ്. സന്നദ്ധ സംഘടനയായ നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.
   Published by:Jayesh Krishnan
   First published:
   )}