നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാർ; പുതുച്ചേരിയിൽ എൻ രംഗസ്വാമി അധികാരമേറ്റു

  ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാർ; പുതുച്ചേരിയിൽ എൻ രംഗസ്വാമി അധികാരമേറ്റു

  നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ്- ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപി ആറു സീറ്റിലും ജയിച്ചു. 

  എൻ രംഗസ്വാമി

  എൻ രംഗസ്വാമി

  • Share this:
   പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകത്തിന് ശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാരാണ് പുതുച്ചേരിയിലേത്.

   71കാരനായ എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് ഇതു നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും മുതിർന്ന നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന.

   Also Read- അധോലോക കുറ്റവാളി ഛോട്ടാരാജൻ കോവിഡ് ബാധിച്ച് മരിച്ചു

   നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ്- ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപി ആറു സീറ്റിലും ജയിച്ചു.  പുതുച്ചേരിയിൽ ആദ്യമായിട്ടാണ് എൻഡിഎ സർക്കാർ രൂപീകരിക്കുന്നത്. ഫെബ്രുവരിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ഭരിച്ച കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് ലഭിച്ചത്. സഖ്യ കക്ഷിയായ ഡിഎംകെ മത്സരിച്ച 13 സീറ്റുകളിൽ ആറിടത്ത് വിജയിച്ചു.

   'ചരിത്ര വിജയം പിണറായി വിജയന്റേതുമാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നു': സിപിഎം മുഖപത്രം


   കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുന്നതായി സി പി എം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി. പരമോന്നത നേതാവ്, ശക്തനായ വ്യക്തി എന്നീ നിലകളിൽ പിണറായിയുടെ ഉയർച്ചയാണ് തെരഞ്ഞെടുപ്പ് നേട്ടത്തിന് കാരണമെന്ന് മാധ്യമങ്ങൾ പറയുന്നു. സർക്കാരിലും പാർട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് വാദിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

   Also Read- സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വേദിയിൽ പൊട്ടിക്കരഞ്ഞ് ഭാര്യ

   കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. പ്രകാശ് കാരാട്ട് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിൽ എഴുതിയ ലേഖനത്തിലെ വാദങ്ങൾ ഇങ്ങനെയാണ്. നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികവു പുലർത്തി എന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും സി പി എം ഓർമിപ്പിക്കുന്നു. അടുത്ത എൽ ഡി എഫ് സർക്കാർ കൂട്ടായ പ്രവർത്തനത്തിലൂടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലൂടെയും മുന്നോട്ടുപോകുമെന്നും പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിൽ പറയുന്നു.

   Also Read- മന്ത്രിപദവി പങ്കിടാൻ ജെഡിഎസ്; മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും രണ്ടരവർഷം വീതം
   Published by:Rajesh V
   First published:
   )}