നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഷഹീൻബാഗിൽ നിരോധനാജ്ഞ: കലാപത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന് പൊലീസ്

  ഷഹീൻബാഗിൽ നിരോധനാജ്ഞ: കലാപത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന് പൊലീസ്

  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്ന മുഖ്യഇടങ്ങളിലൊന്നാണ് ജാമിയ മിലിയ ഇസ്ലാമിയക്ക് സമീപമുള്ള ഷഹീൻബാഗ്.

  Shaheen-Bagh-curfew

  Shaheen-Bagh-curfew

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യവേദിയായ ഷഹീന്‍ബാഗിൽ നിരോധനാജ്ഞ.വൻ പൊലീസ് സേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നീക്കമെന്നാണ് പൊലീസ് പറയുന്നത്.

   പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് മാസത്തിലധികമായി  ഷഹീന്‍ബാഗിൽ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധം തുടരുകയാണ്. റോഡുകളടക്കം തടഞ്ഞ് ഇവിടെ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കാൻ പൊലീസ് പരാജയപ്പെട്ടു എന്നാരോപിച്ച് ഹിന്ദു സേന എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ മാർച്ച് ഒന്നിന് ഒരു കൂട്ടായ്മ്ക്കുളള ആഹ്വാനവും ഇവര്‍ നടത്തിയിരുന്നു.

   Also Read-കുട്ടികളില്ലാത്ത മോദിക്ക് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയാനാകില്ല': ഷഹീൻബാഗിലെ 'മുത്തശ്ശി'യുടെ വാക്കുകൾ

   ഈ പ്രതിഷേധ പരിപാടി അവർ പിന്നീട് വേണ്ടെന്നു വച്ചെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് പൊലീസ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം തങ്ങളുടെ സമാധാന പ്രതിഷേധം അവസാനിപ്പിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഹിന്ദുസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തങ്ങളുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്ന മുഖ്യഇടങ്ങളിലൊന്നാണ് ജാമിയ മിലിയ ഇസ്ലാമിയക്ക് സമീപമുള്ള ഷഹീൻബാഗ്. കഴിഞ്ഞ ഡിസംബർ 15 മുതൽ ഇവിടെ പ്രതിഷേധങ്ങൾ തുടരുകയാണ്.

   Also Read-വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ BJPനേതാവ് കപിൽ മിശ്ര ഡൽഹി കലാപത്തിനെതിരായ സമാധാന റാലിയിൽ
   Published by:Asha Sulfiker
   First published:
   )}