ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരെ കേസെടുക്കുന്ന IPC സെക്ഷൻ 354 A എന്ന വകുപ്പ് ഇനിമുതൽ ട്രാൻസ് ജെൻഡറുകൾക്കും ബാധകം. ഡൽഹി ഹൈക്കോടതിയിൽ ഡൽഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ലൈംഗിക അതിക്രമത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരു ട്രാൻസ് ജെൻഡർ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ട്രാൻസ് ജെൻഡറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
കോടതിയിലെ വാദത്തിനൊടുവിൽ ട്രാൻസ് ജെൻഡറുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.