സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് വിധി നേടിയെടുത്ത അഭിഭാഷകര്‍ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി ദമ്പതിമാര്‍

തൊഴില്‍പരമായ പോരാട്ടം മാത്രമായിരുന്നില്ല, തങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതെളിയിക്കല്‍ കൂടിയായിരുന്നു അത്‌

news18
Updated: July 20, 2019, 9:49 PM IST
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് വിധി നേടിയെടുത്ത അഭിഭാഷകര്‍ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി ദമ്പതിമാര്‍
Menaka Guruswamy and Arundhati Katju
  • News18
  • Last Updated: July 20, 2019, 9:49 PM IST
  • Share this:
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വര്‍ഗ്ഗ ലൈംഗിക കുറ്റകരമല്ലെന്ന ചരിത്ര വിധി നേടിയെടുക്കാന്‍ പൊരുതിയ അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി ദമ്പതിമാര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പിനെതിരെ നിയമയുദ്ധം നയിച്ച ഇരുവര്‍ക്കുംം ജീവിത പോരാട്ടം കൂടിയായിരുന്നു ഇതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസില്‍ ഹര്‍ജിക്കാരായിരുന്ന ഐഐടി വിദ്യാര്‍ത്ഥികള്‍ക്കും അലുമ്‌നി സംഘത്തിനും വേണ്ടി വാദിച്ച അഭിഭാഷകരാണ് മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. തൊഴില്‍പരമായ പോരാട്ടം മാത്രമായിരുന്നില്ല ഇതെന്നും തങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതെളിയിക്കല്‍ കൂടിയായിരുന്നെന്നും സിഎന്‍എനിലെ ഫരീദ് സക്കരിയയുമായി നടത്തിയ അഭിമുഖത്തില്‍ ഇരുവരും തുറന്ന് പറയുകയായിരുന്നു.

Also Read: കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിൽ എന്താണ് തെറ്റ്; സന്തോഷത്തോടെ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ്

377 ാം വകുപ്പിനെതിരായ നിയമ പോരാട്ടം വ്യക്തിപരവും കൂടിയായിരുന്നില്ലേയെന്ന സക്കരിയയുടെ ചോദ്യത്തോട് പ്രതികരിച്ച ഇരുവരും അത് അങ്ങിനെ തന്നെയായിരുന്നെന്ന് വ്യക്തമാക്കുകയായിരുന്നു. 'അത് ശരിയാണ്. 2013 ലേത് അഭിഭാഷകരുടെ പരാജയമായിരുന്നു, പൗരന്മാരുടെ പരാജയമായിരുന്നു. വ്യക്തിപരമായ പരാജയവുമായിരുന്നു' മേനക ഗുരുസ്വമി പറഞ്ഞു.

'ഞങ്ങള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന കോടതി സ്വവര്‍ഗ്ഗാനുരാഗികള്‍ രണ്ടാം കിട പൗരന്മാരാണെന്ന് ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു' അരുന്ധതി പറയുന്നു. വിഷമം പിടിച്ച ഘട്ടമായിരുന്നു അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന 377 ാം വകുപ്പ് 2018 ല്‍ സുപ്രീംകോടതി എടുത്തുകളഞ്ഞതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ അഭിഭാഷകരാണ് ഇരുവരും. ബ്രീട്ടീഷ് കാലത്ത് നിലവിലുണ്ടായിരുന്ന നിയമത്തിനെതിരെയായിരുന്നു ഇരുവരുടെയും പോരാട്ടം. സ്വര്‍ഗ്ഗ ബന്ധം കുറ്റകരമല്ലെന്ന 2009 ലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധി 2013 ല്‍ സുപ്രീം കോടതി തള്ളിയപ്പോള്‍ തുടങ്ങിയതായിരുന്നു ഇവരുടെ നിയമപോരാട്ടം.ചരിത്ര വിധി സ്വന്തമാക്കിയതിനു പിന്നാലെ 2019 ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇരുവരും ഇടംപിടിച്ചിരുന്നു. കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്ന സാരി ചലഞ്ചില്‍ പങ്കെടുത്ത് അരുന്ധതി മേനകയ്‌ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.

First published: July 20, 2019, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading