നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ALERT:നാല് ജെയ്ഷെ ഭീകരർ കടന്നു കയറി; ഡൽഹിയിൽ കനത്ത സുരക്ഷ

  ALERT:നാല് ജെയ്ഷെ ഭീകരർ കടന്നു കയറി; ഡൽഹിയിൽ കനത്ത സുരക്ഷ

  മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ശ്രീനഗർ, പഠാന്കോട്ട്, അമൃതസർ വ്യോമത്താവളങ്ങൾ കനത്ത സുരക്ഷയിലാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: നാല് ജെയ്‌ഷെ ഭീകരർ കടന്നുകയറിയതായുള്ള ഇന്റലിജിൻസ് റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഭീകരർക്കായി പരിശോധന തുടരുന്നു. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.

   ദുർഗ പൂജ, രാംലീല എന്നിവയോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിനായി പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ജമ്മു കാശ്മീർ പഞ്ചാബ് എന്നിവടങ്ങളിലെ വ്യോമസേന കേന്ദ്രങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

   also read:അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

   മൂന്നോ നാലോ പേരടങ്ങുന്ന ഭീകരസംഘം ആണ് ഡല്ഹിയിലെത്തിയിട്ടുള്ളതെന്നും ഇവർ ചാവേറാക്രമണങ്ങൾ നടത്തുവാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

   മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ശ്രീനഗർ, പഠാന്കോട്ട്, അമൃതസർ വ്യോമത്താവളങ്ങൾ കനത്ത സുരക്ഷയിലാണ്.
   ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

   ഇന്ത്യയുടെ തെക്കൻ ഭാഗത്തും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ലഷ്കർ ഇ തൊയിബ ഭീകരർ നുഴഞ്ഞു കയറിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഓഗസ്റ്റില്‍ തമിഴ്നാട്ടിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
   First published: