ശ്രീനഗര്‍: കശ്മീരിൽ സുരക്ഷ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി 280 കമ്പനി സൈനികരെയാണ് വ്യാഴാഴ്ച രാത്രിയോടെ വിന്യസിച്ചത്. ഇതില്‍ ഏറെയും സി.ആര്.പി.എഫ് ജവാന്മാരാണ്. ഇത്രയധിക സൈനികരെ വിന്യസിക്കുന്നതിനു പിന്നിലെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം സുരക്ഷ കര്‍ശനമാക്കിയപ്പോഴും ആരാധാനാലയങ്ങള്‍, കോടതികള്‍ എന്നിവയ്ക്കുള്ള സംരക്ഷണം പിന്‍വലിച്ചിട്ടുണ്ട്.
ശ്രീനഗറിലെ പ്രശ്നബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍.
ആരാധനാലയങ്ങള്‍ക്കു കാവല്‍ നില്ക്കുന്ന സൈനികരെ വിദേശ ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അവരെ പിന്‍വലിച്ചതെന്നാണ് സൂചന. താഴ്വരയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം വ്യാഴാഴ്ച അടച്ചു പൂട്ടി. കാശ്മീരില്‍ 10,000 ട്രൂപ്പ് അര്‍ധസൈനികരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് മേഖലയില്‍ വന്‍സൈനിക വിന്യാസം നടത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.