നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാക് വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

  പാക് വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

  രാജദ്രോഹ കുറ്റത്തിന് പുറമെ സൈബര്‍ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേല്‍ ചുമത്തിയിട്ടുണ്ട്

   Yogi Adityanath

  Yogi Adityanath

  • Share this:
   ഉത്തര്‍ പ്രദേശ്‌: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.

   ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസുഫ്, ഇനായത്ത് അല്‍താഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.  ഇവരുടെ പേരില്‍ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. രാജദ്രോഹ കുറ്റത്തിന് പുറമെ സൈബര്‍ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേല്‍ ചുമത്തിയിട്ടുണ്ട്.

   അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.

   ഈ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പോലീസ് വ്യക്തമാക്കി.

   വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്നതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരും കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

   നേരത്തെ കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും പാകിസ്താന്റെ വിജയം ആഘോഷിച്ചതിന് പോലീസ് പിടിയിലായിരുന്നു. മെഡിക്കല്‍ കോളേജിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഉള്‍പ്പടെ വിജയാഘോഷം നടന്ന സംഭവത്തില്‍ പോലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു.

   അതേ സമയം ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കാശ്മീരിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ യുഎപിഎ കുറ്റം ചുമത്തി കേസ് എടുത്ത് ജമ്മു കാശ്മീർ പോലീസ്. സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും വാർഡന്മാർക്കുമെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനും പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിനുമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം കേസെടുത്തിരിക്കുന്നത്.

   Also read- ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് രാജസ്ഥാനിലെ അദ്ധ്യാപിക; പിന്നാലെ ജോലി തെറിച്ചു

   പോലീസ് പറയുന്നതനുസരിച്ച്, ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ സൗരയിലെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എസ്കെഐഎംഎസ്) ഹോസ്റ്റലുകളിലും ശ്രീനഗറിലെ കരൺ നഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും (ജിഎംസി) വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾ പടക്കം പൊട്ടിക്കുകയും നൃത്തം ചെയ്യുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു എന്നാണ്.

   എസ്കെഐഎംഎസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഹോസ്റ്റലിലെ ജീവനക്കാർക്കുമെതിരെ യുഎപിഎയുടെ സെക്ഷൻ 13 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയാണ് ഈ സെക്ഷനിലെ കുറ്റങ്ങൾക്ക് ലഭിക്കുക. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 505 (ക്രമസമാധാനം കെടുത്തുന്ന തരത്തിൽ തെറ്റായതും ദോഷ ഫലങ്ങളുള്ള വാർത്തകൾ പ്രചരിപ്പിക്കൽ) പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

   "ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം നൃത്തം ചെയ്യുകയും ആഘോഷിക്കുകയും" ചെയ്തതിന് ജിഎംസിയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എതിരെ ഇതേ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

   Also Read-അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍
   Published by:Karthika M
   First published:
   )}