• HOME
  • »
  • NEWS
  • »
  • india
  • »
  • തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ബിജെപിയുടെ ക്ഷണം നിരസിച്ച് സേവാഗ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ബിജെപിയുടെ ക്ഷണം നിരസിച്ച് സേവാഗ്

എന്നാൽ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും തനിക്ക് താത്പര്യമില്ലെന്ന് സെവാഗ് അറിയിക്കുകയായിരുന്നു.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് നിരസിച്ചുവെന്ന് ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. വ്യക്തിപരമായ കാരങ്ങളെ തുടർന്നാണ് സേവാഗ് ക്ഷണം നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം സേവാഗിന്റെ ടീമിലെ അംഗവും മുൻ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ഗൗരവമായി ആലോചിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗംഭീർ ചിലപ്പോൾ ഡൽഹിയില്‍ നിന്ന് മത്സരിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    Also read: ഐപിഎല്‍ ടീമുകളോട് കൂറു പുലര്‍ത്തിക്കോളു, പക്ഷേ എല്ലാ വര്‍ഷവും ലോകകപ്പില്ലെന്ന് ഓര്‍ക്കണം; ടീം അംഗങ്ങളോട് കോഹ്‌ലി

    വെസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് സെവാഗിന്റെ പേര് പരിഗണിച്ചിരുന്നത്. ബിജെപി നേതാവ് പർവേഷ് വർമയാണ് ഇവിടത്തെ ഇപ്പോഴത്തെ എംപി. എന്നാൽ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും തനിക്ക് താത്പര്യമില്ലെന്ന് സെവാഗ് അറിയിക്കുകയായിരുന്നു. ഹരിയാനയിലെ റോത്തഗിൽ നിന്ന് സെവാഗ് മത്സരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് നിരസിച്ചുകൊണ്ട് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.

    ഈ കുപ്രചരണം പോലെ ചില കാര്യങ്ങൾ ഒരിക്കലും മാറില്ല. 2014ന് സമാനമായി 2019ലും ഈ കുപ്രചരണം പോലെ പുതിയതായി ഒരു മാറ്റവും ഉണ്ടായിട്ടില്ല. അന്നും താത്പര്യമുണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല- എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

    കഴിഞ്ഞ വർഷം ജൂലൈയിൽ സംപർക്ക് ഫോർ സമർഥൻ എന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി രാജ്യവർത്തൻ സിംഗ് റാത്തോറും ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും സെവാഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെവാഗ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായത്.

    അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി ഗൗതം ഗംഭീർ മീറ്റിംഗുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. എന്നാൽ തനിക്ക് അറിയില്ലെന്നും എല്ലാം തെറ്റായ വാർത്തകൾ മാത്രമാണെന്നുമാണ് ഗംഭീർ പിടിഐയോട് പ്രതികരിച്ചത്.

    ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളെ പുകഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി അഭിനന്ദനക്കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീർ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചരണങ്ങൾ ഉണ്ടായത്. എന്നാൽ ഗംഭീർ ഇത് നിഷേധിക്കുകയായിരുന്നു.

    മെയ് 12നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഏവ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഏപ്രിൽ ആദ്യ ആഴ്ചയിൽ ബിജെപി പ്രഖ്യാപിക്കുമെന്നാണ് വിവരം.

    First published: