HOME /NEWS /India / Ghulam Nabi Azad | ആത്മാഭിമാനമുള്ള ആരും കോൺഗ്രസ് വിടും; ചെറുപ്പക്കാരെ കൊണ്ടു മാത്രം മുന്നോട്ട് പോകാനാകില്ല: ​ഗുലാ നബി ആസാദ്

Ghulam Nabi Azad | ആത്മാഭിമാനമുള്ള ആരും കോൺഗ്രസ് വിടും; ചെറുപ്പക്കാരെ കൊണ്ടു മാത്രം മുന്നോട്ട് പോകാനാകില്ല: ​ഗുലാ നബി ആസാദ്

ആസാദ് ഉടൻ തന്നെ ജമ്മു-കാശ്മീരിൽ പര്യടനം നടത്തും. കോൺ​ഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ കോൺ​ഗ്രസ് വിട്ടുപോരുമെന്നാണ് അദ്ദേഹം കരുതുന്നത്.

ആസാദ് ഉടൻ തന്നെ ജമ്മു-കാശ്മീരിൽ പര്യടനം നടത്തും. കോൺ​ഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ കോൺ​ഗ്രസ് വിട്ടുപോരുമെന്നാണ് അദ്ദേഹം കരുതുന്നത്.

ആസാദ് ഉടൻ തന്നെ ജമ്മു-കാശ്മീരിൽ പര്യടനം നടത്തും. കോൺ​ഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ കോൺ​ഗ്രസ് വിട്ടുപോരുമെന്നാണ് അദ്ദേഹം കരുതുന്നത്.

 • Share this:

  പല്ലവി ഘോഷ്

  കോൺഗ്രസ്സിൽ (Congress) നിന്നും പുറത്തു വന്നതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിൽ ഗുലാംനബി ആസാദ് ( Ghulam Nabi Azad) പാർട്ടിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ( Rahul Gandhi) എതിരെ ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. രാഹുൽ ഗാന്ധിയുടെ കീഴിലുള്ള കോൺഗ്രസ് പാദസേവകരെ (sycophants) കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഒരു തെരഞ്ഞെടുപ്പിൽ പോലും പാർട്ടിയെ വിജയിപ്പിക്കാൻ രാഹുൽ ​ഗാന്ധിക്ക് കഴിഞ്ഞിട്ടില്ലെന്നും അഞ്ച് പേജുള്ള രാജി കത്തിലെ ഓരോ പോയിന്റും ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

  ആസാദ് ഉടൻ തന്നെ ജമ്മു-കാശ്മീരിൽ പര്യടനം നടത്തും. കോൺ​ഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ കോൺ​ഗ്രസ് വിട്ടുപോരുമെന്നാണ് അദ്ദേഹം കരുതുന്നത്. അതിനാൽ തന്റെ പാർട്ടി തുടങ്ങി കഴിഞ്ഞാൽ ഉടൻ തന്ന് അത് ദേശീയതലത്തിൽ വളർച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താൻ ഒരിക്കലും ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരില്ലെന്നും ആസാദ് വ്യക്തമാക്കി.

  പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17 ന് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ് കോൺ​ഗ്രസ്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുന്നതിനായി ഏറെ പ്രതീക്ഷയോടെ ഭാരത് ജോഡോ യാത്ര (Bharat Jodo Yatra) തുടങ്ങാൻ ഒരുങ്ങുന്ന സമയത്താണ് ആസാദിന്റെ രാജിയും തുടർന്നുള്ള അഭിപ്രായ പ്രകടനങ്ങളും എത്തിയിരിക്കുന്നത്. കോൺഗ്രസ് വോട്ടുകളിലേറെയും നിലവിൽ കൈക്കലാക്കുന്ന ആം ആദ്മി പാർട്ടി (എഎപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി) പോലുള്ള പ്രാദേശിക പാർട്ടികളെയും നേരിടുക എന്നതാണ് കോൺ​ഗ്രസിന്റെ ലക്ഷ്യം.

  ഗുലാംനബി ആസാദുമായുള്ള അഭിമുഖത്തിലെ ചില പ്രസ്ക്ത ഭാ​ഗങ്ങൾ:

  രാജിക്കത്ത് അഞ്ച് പേജുകൾ ഉള്ളതാണല്ലോ ? ഈ സമയത്ത് ഇങ്ങനെ ചെയ്തത് എന്തു കൊണ്ടാണ് ?

  ഈ രാജിക്കത്ത് എഴുതാൻ ഞാൻ മൂന്ന് ദിവസമെടുത്തു. ഈ ദിവസങ്ങളിലത്രയും എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. കത്ത് എഴുതി കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അധികം പരുഷമായി പ്രതികരിക്കാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ പല ഭാഗങ്ങളും വെട്ടിമാറ്റി കൊണ്ടിരുന്നു. എന്റെ മനസിലുള്ള കാര്യങ്ങളുടെ 5 ശതമാനം മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂ. എന്നിരുന്നാലും എനിക്കിത് എഴുതാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവരോട് പല തവണ പറഞ്ഞു, കത്തുകൾ അയച്ചു, പക്ഷേ പ്രതികരണമൊന്നും ലഭിച്ചില്ല. അവരിൽ നിന്നുള്ള അപമാനം എത്ര നാൾ ഞാൻ സഹിക്കും?

  നിങ്ങളുടെ പ്രശ്നം കോൺഗ്രസിനോടോ, ഇന്നത്തെ കോൺഗ്രസിനോടോ അതോ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിനോടോ ?

  ഇപ്പോഴിത് പാദസേവകരുടെ പാർട്ടിയാണ്. ജീ ഹസൂരിയെയും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള ഒരു സംഘത്തെയും കുറിച്ചു മാത്രമാണ് ഞാൻ പറയുന്നത്. യുവാക്കളെയാണ് ആവശ്യമെന്ന് അദ്ദേഹം എപ്പോഴും ഊന്നിപ്പറഞ്ഞു കൊണ്ടിരിക്കുന്നു. എന്താ, പ്രായമായ ആളുകളെ കൊണ്ട് ഒരു പ്രയോജനവും ഇല്ലേ? ബ്രിട്ടീഷുകാരെ പുറത്താക്കുമ്പോൾ മഹാത്മാഗാന്ധിക്ക് എത്ര വയസായിരുന്നു? ജനതാ പാർട്ടിയെ പരാജയപ്പെടുത്തിയപ്പോൾ ഇന്ദിരാഗാന്ധിയുടെ പ്രായം എത്രയായിരുന്നു? മുപ്പതോ നാൽപതോ വയസ്സുള്ളവരെ കൊണ്ട് മാത്രം ഒരു പാർട്ടിയെ മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ല. രാഹുൽ ഗാന്ധിയുടെ ശൈലി ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. 2013 ജനുവരി മുതൽ രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. പക്ഷേ ഞങ്ങൾ പര്യടനം നടത്തി, ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിച്ചു. ഞങ്ങൾ ബസുകളിലും ട്രക്കുകളിലും യാത്ര ചെയ്തു, പരിക്കുകൾ പറ്റി. ദൂരെയിരുന്ന് ട്വിറ്ററിലൂടെ നിങ്ങൾക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ല. കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്താൻ ഒരുങ്ങുകയാണ് , പക്ഷേ ഇപ്പോൾ അതിനേക്കാൾ ആവശ്യം കോൺഗ്രസ് ജോഡോ യാത്ര ആണ്. ഈ ഭാരത് ജോഡോ യാത്ര കൊണ്ട് ഒന്നും നേടാനാവില്ല.

  നിങ്ങളെപ്പോലുള്ളവരെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് നിങ്ങൾ കോൺഗ്രസിനെ മുറിപ്പെടുത്തിയതായി രാഹുൽ ഗാന്ധിക്കും പാർട്ടിക്കും തോന്നില്ലേ?

  അടുത്ത ഒരു 40 വർഷത്തേക്ക് കൂടി അവർക്ക് നന്നായി പ്രവർക്കാൻ കഴിയില്ല. ഏതെങ്കിലും പ്രവർത്തനങ്ങളിൽ അവർ എന്നെ ഉൾപ്പെടുത്തിയിട്ടുണ്ടോ? ഞങ്ങളിൽ ആരെയെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടോ? ഞാൻ ചില കാര്യങ്ങൾ വ്യക്തമാക്കാം, ഞങ്ങൾ ആദ്യം എഴുതിയ കത്ത് ചർച്ച ചെയ്യാൻ സിഡബ്ല്യുസി (CWC) വിളിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ സത്യത്തിൽ എനിക്ക് നിങ്ങളോട് പറയാൻ പോലും കഴിയില്ല, അവർ ഞങ്ങൾക്കെതിരെ തിരിയുകയും സാധ്യമായ എല്ലാ തരത്തിലും എന്നെ അധിക്ഷേപിക്കുകയും ചെയ്തു. എന്നെ രാജ്യദ്രോഹി എന്നും പിന്നിൽ നിന്നു കുത്തുന്നവൻ എന്നും വിളിച്ചു. നെഹ്‌റുജിയെയും ഇന്ദിരാഗാന്ധിയെയും പരാമർശിച്ചു കൊണ്ടാണ് എന്റെ കത്ത് ആരംഭിച്ചത്. ഞാൻ എഴുതിയ എല്ലാ കത്തിലും നമ്മൾ മാറണമെന്നാണ് കരുതുന്നത് എന്നതിനെ കുറിച്ചാണ് പറഞ്ഞിരുന്നത്. എന്നാൽ, ഞാൻ ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പരിഹാസ്യമായ കാര്യമാണ്. പ്രതിപക്ഷ നേതാവായിരുന്നിട്ടും മോദിയോട് സംസാരിക്കാതിരുന്നത് ഞാൻ മാത്രമാണ്. വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ കാണാൻ പോയിട്ടില്ല. പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാൻ ഞാൻ ഒരിക്കലും തിരക്കുകൂട്ടിയിട്ടില്ല. രാഹുൽ ഗാന്ധി ഈ നാടകങ്ങൾ എല്ലാം ചെയ്തു. പ്രധാനമന്ത്രി എനിക്കു വേണ്ടി കണ്ണുനീർ പൊഴിച്ചുവെന്നാണ് അവർ പറയുന്നത്. പക്ഷെ അത് ഞാൻ നേരത്തെ വിശദീകരിച്ചതാണ്. ഞാൻ മുഖ്യമന്ത്രിയായിരിക്കെ കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഗുജറാത്തി വിനോദസഞ്ചാരികൾ മരിച്ചപ്പോൾ ഞാൻ വികാരാധീനനായതായി അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രധാനമന്ത്രി കരഞ്ഞപ്പോൾ അത് പ്രകടമാക്കിയത് അദ്ദേഹത്തിന്റെ സഹാനുഭൂതിയാണ്. എന്നാൽ, എന്റെ പാർട്ടി അത് ചെയ്തില്ല. എനിക്ക് മികച്ച പാർലമെന്റേറിയൻ അവാർഡ് ലഭിച്ചപ്പോൾ എല്ലാവരും വന്നിരുന്നു, പക്ഷേ എന്റെ പാർട്ടിയുടെ ഒരു പ്രസിഡന്റും അവിടെ ഉണ്ടായിരുന്നില്ല. അത് മോദി എനിക്ക് നൽകിയ അവാർഡല്ല. അതുപോലെ പ്രണബ് മുഖർജിക്ക് ഭാരതരത്‌ന ലഭിച്ചപ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല. പി വി നരസിംഹ റാവു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം കോൺഗ്രസ് ഓഫീസിനുള്ളിൽ കൊണ്ടുവന്നില്ല. ഞാൻ അവിടെ ഉണ്ടായിരുന്നവെങ്കിൽ അതിന് സമ്മതിക്കുമായിരുന്നില്ല.

  രാഹുൽഗാന്ധിയെ പിന്തുണയ്ക്കുന്നില്ലെന്നാണ് മറ്റൊരാക്ഷേപം. അദ്ദേഹത്തിന്റെ 'ചൗക്കീദാർ ചോർ ഹേ' അഭിപ്രായത്തെ ഞങ്ങൾ പിന്തുണച്ചിട്ടില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇത് നിങ്ങളുടെ ഭാഷയായിരിക്കാം ഞങ്ങളുടേതല്ല എന്നാണ് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഇത് നമ്മുടെ സംസ്കാരമല്ല. കെസി വേണുഗോപാലുമായും രൺദീപ് സുർജേവാലയുമായും ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ഞാൻ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ചെറിയ പ്രവർത്തകർ മാത്രമായിരുന്നു അവർ.

  അടുത്ത നീക്കം എന്താണ്?

  ഞാൻ കശ്മീരിൽ പാർട്ടി തുടങ്ങുകയാണ്. തൽക്കാലം, കാശ്മീർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം, പക്ഷേ ഞങ്ങൾ അതിനെ ഒരു ദേശീയ പാർട്ടിയായി വളർത്തും. ഇനിയും നിരവധി നേതാക്കൾ കോൺഗ്രസ് വിടുമെന്ന് ഉറപ്പാണ്. ആത്മാഭിമാനമുള്ള ആരും അത് ചെയ്യും. എന്നാൽ, ഒരു കാര്യം വ്യക്തമായി പറയാം, ഞാൻ ഒരിക്കലും ബിജെപിയിൽ ചേരുകയോ ബിജെപിയെ പിന്തുണയ്ക്കുകയോ ചെയ്യില്ല. ഒരു കശ്മീരി ആയതിനാൽ എനിക്ക് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല. അവസാനമായി എനിക്ക് പറയാൻ ഉള്ളത്, പാദസേവകർ തങ്ങളിലേക്കു തന്നെ നോക്കണം എന്നാണ്. എന്നെ ആക്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് സ്വന്തം പാർട്ടിയുടെ ചരിത്രത്തെക്കുറിച്ച് അറിയില്ല.

  First published:

  Tags: Congress, Ghulam Nabi Azad, Jammu and kashmir