• HOME
  • »
  • NEWS
  • »
  • india
  • »
  • Uma Bharti| 'ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം'; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ബിജെപി നേതാവ് ഉമാഭാരതി

Uma Bharti| 'ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം'; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ബിജെപി നേതാവ് ഉമാഭാരതി

വീഡിയോയിൽ ഉമാഭാരതിയും അവരുടെ അനുയായികളും നാട്ടുകാരും ചേർന്ന്, മദ്യശാലയിൽ പ്രവേശിക്കുന്നതും കല്ലെടുത്ത് ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന മദ്യകുപ്പികളിലേക്ക് എറിയുന്നതും കാണാം.

  • Share this:
    ഭോപ്പാലിലെ (Bhopal) മദ്യശാല (liquor shop) കല്ലെറിഞ്ഞ് തകർത്ത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാഭാരതി (Uma Bharti). മധ്യപ്രദേശിൽ (Madhya Pradesh) മദ്യനിരോധനം (liquor prohibition) ഏർപ്പെടുത്താനായിരുന്നു പ്രതിഷേധം. ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് ഉമാഭാരതി പറഞ്ഞു.

    വീഡിയോയിൽ ഉമാഭാരതിയും അവരുടെ അനുയായികളും നാട്ടുകാരും ചേർന്ന്, മദ്യശാലയിൽ പ്രവേശിക്കുന്നതും കല്ലെടുത്ത് ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന മദ്യകുപ്പികളിലേക്ക് എറിയുന്നതും കാണാം. അതിനുശേഷം, അനുയായികൾ ഉമാഭാരതിയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർത്തുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്തു.

    Also Read- Temperature | ആറു ജില്ലകളിൽ കനത്ത ചൂട് മുന്നറിയിപ്പ്; എങ്ങനെ പ്രതിരോധിക്കാം

    'ബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. അവിടെ അടഞ്ഞ സ്ഥലത്ത് മദ്യം വിളമ്പുന്നു. ഇത് സർക്കാർ നയത്തിന് എതിരായതിനാൽ താമസക്കാരും സ്ത്രീകളും എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുൻപ് പലതവണ ഉറപ്പ് നൽകിയിരുന്നു. പക്ഷേ വർഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല' - വീഡിയോ പങ്കുവെച്ച് ഉമാഭാരതി പറഞ്ഞു.

    കഴിഞ്ഞ വർഷം ജനുവരി 15നാണ് മദ്യനിരോധനം കൊണ്ടുവരുമെന്ന ആഹ്വാനം നടത്തിയത്. സംഭവം നടന്നില്ലെങ്കിൽ എല്ലാം തകർക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ എക്സൈസ് നിയമം പുറത്തുവരുന്നത്. മദ്യത്തിന് വില കുറച്ചാണ് നിയമം വന്നത്. വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 10-13 ശതമാനമായും കുറച്ചിരുന്നു. സർക്കാർ സമീപനത്തെയും ഉമാഭാരതി വിമർശിച്ചു. ഗംഗ പ്രചാരണത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് പ്രതിഷേധം വൈകിയതെന്നും ഇവർ പറഞ്ഞു.



    വീടുകളിൽ ബാറുകൾ സ്ഥാപിക്കാൻ അനുമതി നൽകുകയും മദ്യത്തിന്റെ ചില്ലറ വിൽപ്പന വില 20 ശതമാനം കുറയ്ക്കുകയും ചെയ്യുന്ന നയമാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മദ്യവിരുദ്ധ പ്രചാരണം നടത്തുമെന്ന് ഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മദ്യനിരോധനത്തിനായുള്ള തന്റെ പ്രചാരണം സംസ്ഥാന സർക്കാരിന് എതിരല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

    English Summary: Senior BJP leader Uma Bharti, who has been demanding total prohibition in the party- ruled Madhya Pradesh, walked into a liquor shop in Azad Nagar area of Bhopal on Sunday evening and hurled a stone at alcohol bottles kept on a shelf there. A video of the incident, which Bharti shared on her Twitter handle, went viral on social media.
    Published by:Rajesh V
    First published: