• HOME
 • »
 • NEWS
 • »
 • india
 • »
 • AK Antony| പാർലമെന്റംഗമെന്ന നിലയിലെ സംഭാവന: എ കെ ആന്റണിക്ക് അജീവനാന്ത പുരസ്കാരം

AK Antony| പാർലമെന്റംഗമെന്ന നിലയിലെ സംഭാവന: എ കെ ആന്റണിക്ക് അജീവനാന്ത പുരസ്കാരം

എ കെ ആന്റണിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

എ കെ ആന്റണി

എ കെ ആന്റണി

 • Share this:
  ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പി എ കെ ആന്റണിക്ക് (AK Antony) ലോക്മത് പുരസ്‌കാരം (lokmat award). ആന്റണി ഉള്‍പ്പെടെ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത്. എ കെ ആന്റണി, ഭര്‍ത്തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായി. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു. ബിജെപി ലോക്‌സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലമെന്റേറിയന്മാർ.

  Also Read- Supreme Court | അച്ഛനുമായി ഒരു ബന്ധവുമില്ലെന്ന് മകൾ; എങ്കിൽ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി

  എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.

  Also Read- Nirmal NR-268, Kerala Lottery Result | നിര്‍മല്‍ NR-268 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  എ കെ ആന്റണിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. ആന്റണിക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും നിരവധി പേരാണ് കോണ്‍ഗ്രസില്‍ തീരുമാനം വൈകുകയാണ്.

  Also Read- K-Rail Protest | കോഴിക്കോടും പ്രതിഷേധം; കല്ലായിയിൽ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പൊലീസ് മര്‍ദനമേറ്റു

  മാര്‍ച്ച് 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് സിപിഎമ്മിന്റെ എഎ റഹീമും സിപിഐയുടെ പി സന്തോഷ് കുമാറും വിജയിക്കുമെന്നുറപ്പാണ്.

  കേന്ദ്ര പ്രതിരോധ മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ് എകെ ആന്റണി. അഞ്ച് തവണയായി കാൽനൂറ്റാണ്ടോളം രാജ്യസഭാംഗമാണ്. 1977-1978, 1995-1996, 2001-2004 കാലയളവുകളിൽ മുഖ്യമന്ത്രിയിയിരുന്നു. 1977-ൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. 29ാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി, മുപ്പതാം വയസിൽ യുഡിഎഫ് കൺവീനറും നിയമസഭാ അംഗവും, 33ാം വയസിൽ കെപിസിസി പ്രസിഡന്റ്, 44-ാം വയസിൽ എഐസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ ആന്റണിയെ തേടിയെത്തി.
  Published by:Rajesh V
  First published: