മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു; വധു കരോലിൻ ലണ്ടനിലെ കലാകാരി

യു കെയിൽ ജനിച്ചുവളർന്ന ബ്രോസാർഡിന് 18 വയസുള്ള ഒരു മകളുണ്ട്. കലയോടൊപ്പം തിയറ്ററിനോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള അഭിനിവേശമാണ് ബന്ധം ഉറപ്പിക്കുന്ന ഘടകങ്ങളായതെന്ന് സാൽവെ പറഞ്ഞു.

News18 Malayalam | news18
Updated: October 26, 2020, 11:47 PM IST
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു; വധു കരോലിൻ ലണ്ടനിലെ കലാകാരി
ഹരീഷ് സാൽവെ, കരോലിൻ ബ്രോസാർഡ്
  • News18
  • Last Updated: October 26, 2020, 11:47 PM IST
  • Share this:
ന്യൂഡൽഹി: കഴിഞ്ഞയിടെ ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വീണ്ടും വിവാഹിതനാകുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരി കരോലിൻ ബ്രോസാർഡുമായാണ് 65കാരനായ സാൽവെയുടെ രണ്ടാം വിവാഹം. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷി സാൽവെയുമായി ഹരീഷ് സാൽവെയുടെ വിവാഹം. ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാൽവെ പിരിഞ്ഞത്.

ജനുവരിയിൽ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ക്വീൻസ് കൗൺസിൽ ആകുന്നതിന് മുമ്പ് ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ആയിരുന്നു ഹരീഷ് സാൽവെ. കൊറോണ വൈറസ് മഹാമാരിക്കിടയിലും ഏറ്റവും തിരക്കേറിയ അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. നിരവധി ഉന്നത കേസുകളിൽ ഈ വർഷം സുപ്രീംകോടതിയിൽ അദ്ദേഹം ഹാജരായി.

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

ലോൺ മൊറട്ടോറിയം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ദില്ലി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് എതിരായ കേസിൽ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിനെയും സാൽവെ പ്രതിനിധീകരിച്ചു. ലണ്ടനിൽ നിന്നുള്ള വീഡിയോ കോൺഫറൻസിംഗിലൂടെ കാര്യങ്ങളിൽ വാദം നടത്താൻ കഴിയുന്നത് തനിക്ക് വളരെയധികം സൗകര്യപ്രദമാണെന്ന് സാൽവെ പ്രകടിപ്പിച്ചിരുന്നു.

ഒക്ടോബർ 28ന് പള്ളിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും ഹരീഷ് സാൽവെയും കാരോലിണ ബ്രോസാർഡും വിവാഹിതരാകുകയെന്ന് വാർത്ത ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. നോർത്ത് ലണ്ടനിലാണ് ഹരീഷ് സാൽവെ ഇപ്പോൾ താമസിക്കുന്നത്. ഒരു ആർട്ട് ഇവന്റിൽ വച്ചാണ് ബ്രോസാർഡിനെ ആദ്യമായി സാൽവെ കണ്ടുമുട്ടിയത്. കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കും പരസ്പരം അറിയാം.യു കെയിൽ ജനിച്ചുവളർന്ന ബ്രോസാർഡിന് 18 വയസുള്ള ഒരു മകളുണ്ട്. കലയോടൊപ്പം തിയറ്ററിനോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള അഭിനിവേശമാണ് ബന്ധം ഉറപ്പിക്കുന്ന ഘടകങ്ങളായതെന്ന് സാൽവെ പറഞ്ഞു. സാക്ഷി, സാനിയ എന്നീ രണ്ടു പെൺമക്കളാണ് സാൽവെയ്ക്ക് ഉള്ളത്.

കോവിഡ് - 19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 15 പേരെ മാത്രം ഉൾപ്പെടുത്തി ആയിരിക്കും ലണ്ടനിൽ വിവാഹം നടക്കുക. വളരെ ചെറുതായി ആയിരിക്കും വിവാഹം നടക്കുകയെന്ന് സാൽവെ നേരത്തെ തന്നെ പറഞ്ഞിരുന്നു. ബ്രോസാർഡിന്റെ കുടുംബാംഗങ്ങളെ കൂടാതെ സാൽവെയുടെ അതിഥികളിൽ യുകെയിലെ പ്രശസ്ത ഇന്ത്യൻ റെസ്റ്റോറേറ്റർമാരായ കാമെലിയ, നമിത പനാജി എന്നിവരും ഉൾപ്പെടുന്നു.

കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ അദ്ദേഹം ഹാജരായിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യയിലെ നിരവധി കോടതികളിൽ സജീവമായി പരിശീലനം നടത്തുന്ന പ്രമുഖ അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം.
Published by: Joys Joy
First published: October 26, 2020, 11:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading