HOME » NEWS » India » SENIOR POLICE OFFICER DIES AFTER HIT AND RUN CRASH

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രക്കിടിച്ച് മരിച്ചു

ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും മറ്റൊരു സഹായിക്കും ഒപ്പമാണ് ഡ്യൂട്ടിയിൽ അല്ലായിരുന്നിട്ട് കൂടി എസിപി ട്രാഫിക്ക് നിയന്ത്രിക്കാനായി റോഡിലിറങ്ങിയത്. ഇതിനിടെ പിറകിലൂടെ പാഞ്ഞെത്തിയ ഒരു മിനി ട്രക്ക് അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 27, 2020, 11:02 AM IST
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രക്കിടിച്ച് മരിച്ചു
ACP Sanket Kaushik
  • Share this:
ഡൽഹി: ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കാനെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നടുറോഡിൽ‌ ദാരുണാന്ത്യം. ഡൽഹി ട്രാഫിക്ക് പൊലീസ് എസിപി സങ്കേത് കൗശിക് (54) ആണ് കൃത്യനിർവഹണത്തിനിടെ വാഹനമിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ സൗത്ത് വെസ്റ്റ് ഡൽഹിയിലെ രാജ്കോറി ഫ്ലൈ ഓവറില്‍ വച്ചായിരുന്നു അപകടം.

ദ്വാരകയിലെ ട്രാഫിക് സർക്കിൾ ഉദ്യോഗസ്ഥനായിരുന്നു എസിപി കൗശിക് . ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫ്ലൈ ഓവറിലെ ട്രാഫിക് കുരുക്ക് ശ്രദ്ധയിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്കും മറ്റൊരു സഹായിക്കും ഒപ്പമാണ് ഡ്യൂട്ടിയിൽ അല്ലായിരുന്നിട്ട് കൂടി എസിപി ട്രാഫിക്ക് നിയന്ത്രിക്കാനായി റോഡിലിറങ്ങിയത്. ഇതിനിടെ പിറകിലൂടെ പാഞ്ഞെത്തിയ ഒരു മിനി ട്രക്ക് അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. ഇടിച്ചിട്ട ശേഷം അൻപത് മീറ്ററോളം ഇദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടു പോയ ശേഷമാണ് ട്രക്ക് നിന്നതെന്നാണ് ഡിസിപി അറിയിച്ചത്. അപകടം നടത്തിയ വാഹവത്തിന്‍റെ ഡ്രൈവർ ഉടൻ തന്നെ രക്ഷപ്പെടുകയും ചെയ്തു. ഗുരുതര പരിക്കേറ്റ കൗശികിനെ ഉടൻ തന്നെ എയിംസ് ട്രോമ കെയർ സെന്‍ററിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

TRENDING:ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[NEWS]Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ[NEWS]ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്[PHOTOS]
'പിറകിലൂടെ വന്ന ഒരു മിനി ട്രക്കാണ് എസിപി സങ്കേത് കൗശികിനെ ഇടിച്ചത്. റോഡില്‍ സ്ഥാപിച്ചിരുന്നു ബാരിക്കേഡുകൾ ഇടിച്ചു കടന്നാണ് എസിപിയ്ക്കരികിലേക്ക് പാഞ്ഞെത്തിയത്. ഗുരുതര അവസ്ഥയിലായ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്..' ഡിസിപി ദേവേന്ദർ ആര്യ വ്യക്തമാക്കി.

അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡൽഹി സൗത്ത് വെസ്റ്റ് പൊലീസിലെ ആറ് ടീമുകളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ട്രക്കിനെ കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഹെഡ് ലൈറ്റിന്‍റെ അമിത വെളിച്ചം കൊണ്ട് വാഹനത്തിന്‍റെ നമ്പറും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Published by: Asha Sulfiker
First published: July 27, 2020, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories