• HOME
  • »
  • NEWS
  • »
  • india
  • »
  • ഹർവാർഡ് സർവകലാശാലയുട പേരിൽ ഓൺലൈൻ ജോലി തട്ടിപ്പെന്ന് ആരോപണം; ഇരയായത് മുതിർന്ന മാധ്യമപ്രവർത്തക

ഹർവാർഡ് സർവകലാശാലയുട പേരിൽ ഓൺലൈൻ ജോലി തട്ടിപ്പെന്ന് ആരോപണം; ഇരയായത് മുതിർന്ന മാധ്യമപ്രവർത്തക

ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് 2020 ജൂണില്‍ ചാനലില്‍നിന്നു ജോലി രാജിവെച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.

മാധ്യമപ്രവർത്തക നിധി റസ്ദാൻ

മാധ്യമപ്രവർത്തക നിധി റസ്ദാൻ

  • Share this:
ഹർവാർഡ് സർവകലാശാലയുട പേരിൽ ഓൺലൈൻ ജോലി തട്ടിപ്പെന്ന് ആരോപണം; ഇരയായത് മുതിർന്ന മാധ്യമപ്രവർത്തകഹാര്‍വാഡ് സര്‍വകലാശാലയുടെ പേരിൽ മാധ്യമപ്രവർത്തക ഓൺ ജോലി തട്ടിപ്പിന് ഇരയായി. സർവകലാശാലയിലെ അധ്യാപന ജോലിക്കായി എന്‍ഡിടിവിയിൽ നിന്ന് രാജിവെച്ച ടെലിവിഷന്‍ ജേർണലിസ്റ്റും വാര്‍ത്താ അവതാരകയുമായ നിധി റസ്ദാനാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത്. 'ഫിഷിങ്' ആക്രമണത്തിന് ഇരയായി എന്നും നിധി റസ്ദാൻ വെളിപ്പെടുത്തി.

രണ്ട് ദശാബ്ദക്കാലത്തോളം ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു വന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നിധി ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് 2020 ജൂണില്‍ ചാനലില്‍നിന്നു ജോലി രാജിവെച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.

Also Read- ഐസ്ക്രീമിനും കോവി‍ഡ്; സാമ്പിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റീവ്; ചൈനയിൽ ആയിരക്കണക്കിന് പാക്കറ്റുകൾ നശിപ്പിച്ചു

2020 സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എന്നാല്‍ കോവിഡ്-19 സാഹചര്യമായതിനാല്‍ 2021 ജനുവരിയിലാണ് ഹാര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് കിട്ടി. എന്നാല്‍, ഈ കാലതാമസങ്ങള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങളില്‍ ഭരണപരമായ അപാകതകള്‍ താന്‍ ശ്രദ്ധിച്ചുതുടങ്ങിയെന്ന് നിധി പറയുന്നു.



കോവിഡ് കാലത്ത് സാധാരണമാണെന്ന് കരുതി തുടക്കത്തില്‍ അത് അവഗണിച്ചു. എന്നാല്‍, അടുത്തിടെ കൂടുതല്‍ അസ്വസ്ഥമാക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതോടെയാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട് സമീപിച്ചത്. സര്‍വകലാശാലയില്‍നിന്ന് ലഭിച്ചതാണെന്ന് താന്‍ വിശ്വസിച്ച ചില സന്ദേശങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് താന്‍ സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി തിരിച്ചറിഞ്ഞതെന്ന് നിധി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.

Also Read- ധാർവാഡ് വാഹനാപകടം: മരണത്തിലും പിരിയാതെ സഹപാഠികളായ യുവതികൾ

സംഭവവുമായി ബന്ധപ്പെട്ട് നിധി പൊലീസില്‍ പരാതി നല്‍കി. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റേയോ പേരില്‍ ഇ മെയിലുകള്‍ വഴി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന സൈബറാക്രമണ രീതിയാണ് ഫിഷിങ്.
Published by:Rajesh V
First published: