• HOME
  • »
  • NEWS
  • »
  • india
  • »
  • Sensodyne penalised| സെൻസൊഡിൻ ലോകത്തെ നമ്പർ വൺ ടൂത്ത് പേസ്റ്റോ? പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതിന് 10 ലക്ഷം രൂപ പിഴ

Sensodyne penalised| സെൻസൊഡിൻ ലോകത്തെ നമ്പർ വൺ ടൂത്ത് പേസ്റ്റോ? പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചതിന് 10 ലക്ഷം രൂപ പിഴ

'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സെൻസോഡിൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഏഴ് ദിവസത്തിനകം നിർത്തലാക്കാൻ ഉത്തരവിട്ടു

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: സെൻസോഡിൻ (Sensodyne) ടൂത്ത് പേസ്റ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ (Advertisement) ഏഴ് ദിവസത്തിനുള്ളിൽ നിർത്തിവെക്കാനും നിർമ്മാതാവിന് 10 ലക്ഷം രൂപ പിഴ ചുമത്താനും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഉത്തരവിട്ടു. 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഏഴ് ദിവസത്തിനകം നിർത്തലാക്കാൻ ഉത്തരവിട്ടതായി ചൊവ്വാഴ്ചത്തെ ഔദ്യോഗികമായി സിസിപിഎ അറിയിച്ചു. 10 ലക്ഷം രൂപ പിഴ അടയ്‌ക്കാനും അതോറിറ്റി നിർദേശിച്ചു.

    സിസിപിഎ പാസാക്കിയ മുൻ ഉത്തരവ് പ്രകാരം വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്താൻ ഉത്തരവിട്ടിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്‌തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ അടുത്തിടെ ഉത്തരവിട്ടിരുന്നതായും പ്രസ്താവനയിൽ പറയുന്നു.

    മുമ്പ് 2022 ഫെബ്രുവരി 9-ന്, വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യം നിർത്തലാക്കാൻ CCPA നിർദ്ദേശം നൽകിയിരുന്നു. ടെലിവിഷൻ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സിസിപിഎ സ്വമേധയാ നടപടി ആരംഭിച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് (യുണൈറ്റഡ് കിംഗ്ഡം) ദന്തഡോക്ടർമാർ പല്ലിന്റെ സംവേദനക്ഷമതയ്‌ക്കെതിരായ സംരക്ഷണത്തിനായി സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോഡൈൻ ഫ്രെഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യങ്ങളിൽ ഉണ്ടായിരുന്നു.

    സെൻസോഡൈൻ 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്', 'വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട പരിഹാരം, 60 സെക്കൻഡിനുള്ളിൽ ഫലം ലഭിക്കുന്നു' എന്നീ അവകാശവാദങ്ങളാണ് ഈ പരസ്യങ്ങൾ ഉന്നയിക്കുന്നതെന്നും സിസിപിഎ പ്രസ്താവനയിൽ പറയുന്നു.

    Also Read- Torture | ബിസ്കറ്റ് മോഷ്ടിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ ക്രൂരമായി മർദിച്ച എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ

    "കമ്പനി സമർപ്പിച്ച മറുപടി പരിശോധിച്ചതിന് ശേഷം, 'ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്തത്', 'ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റിവിറ്റി ടൂത്ത് പേസ്റ്റ്' എന്നീ അവകാശവാദങ്ങളെ പിന്തുണച്ച് കമ്പനി സമർപ്പിച്ച രണ്ട് മാർക്കറ്റ് സർവേകളും പരസ്യങ്ങളിൽ നടത്തിയതായി CCPA നിരീക്ഷിച്ചു. പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെൻസോഡൈൻ ഉൽപ്പന്നങ്ങളുടെ ലോകമെമ്പാടുമുള്ള ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ സമഗ്രമായ പഠനമോ മറ്റ് റിപ്പോർട്ടുകളോ സമർപ്പിച്ചിട്ടില്ല. അതിനാൽ, കമ്പനിയുടെ അവകാശവാദം ഏതെങ്കിലും വ്യക്തമായ കാരണമോ ന്യായീകരണമോ ഇല്ലാത്തതാണെന്ന് നിരീക്ഷിച്ചു," സിസിപിഎ പറഞ്ഞു.

    സിൽവാസയിലെ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി അനുവദിച്ച കോസ്‌മെറ്റിക് ലൈസൻസിന് കീഴിലാണ് സെൻസൊഡിൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. അതിനാൽ കമ്പനി പരസ്യത്തിൽ ഉന്നയിച്ച അവകാശവാദങ്ങൾ അന്വേഷിക്കാൻ സിൽവാസയിലെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ, ലൈസൻസിംഗ് അതോറിറ്റിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
    Published by:Anuraj GR
    First published: