നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു; ഖബറടക്കം നടത്തി

  ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു; ഖബറടക്കം നടത്തി

  ഗിലാനിയുടെ മരണത്തെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

  syed-ali-shah-geelani

  syed-ali-shah-geelani

  • Share this:
   ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ന്നു ശ്രീനഗറിലെ വസതിയില്‍ വച്ചായിരുന്നു ഗിലാനിയുടെ അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഗിലാനി. ഖബറടക്കം ഇന്ന് പുലർച്ചെ നടന്നു.

   മൂന്ന് തവണ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോപോറില്‍ നിന്നാണ് ഗിലാനി മൂന്നുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്.

   1929 സെപ്തംബര്‍ 29ന് സോപോറില്‍ ജനിച്ച ഗിലാനി കടുത്ത വിഘടനവാദ ചിന്താഗതിക്കാരനായിരുന്നു. ഗിലാനിയുടെ മരണത്തെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്‍റർനെറ്റ് സൌകര്യങ്ങൾ വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്. പല കാര്യങ്ങളിലും വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതായി പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി അനുശോചിച്ചു.

   Mask | മാസ്ക്ക് ധരിക്കാത്തതിന് പട്ടാളക്കാരനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; സംഭവം ജാർഖണ്ഡിൽ

   മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണം പറഞ്ഞു സൈനികോദ്യോഗസ്ഥനെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രൂരമായി മര്‍ദിച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​വ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ​വ​ന്‍ കു​മാ​ര്‍ ബൈ​ക്കി​ല്‍ ഇ​വി​ടെ എ​ത്തി​യ​ത്. പ​വ​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര്‍ താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ന്നും ഊ​രി മാ​റ്റി മർദ്ദിക്കുകയായിരുന്നു.

   മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ പവൻ കുമാർ യാദവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പവൻകുമാർ യാദവ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


   പവൻ കുമാറിനെ പൊലീസ് മർദ്ദിക്കുന്നത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എസ്.പി രാകേഷ് രഞ്ജൻ പറഞ്ഞു.

   മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോഴാണ് പവൻ കുമാർ മർദ്ദിക്കപ്പെട്ടത്.

   Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

   വൈറൽ വീഡിയോയിലൂടെയാണ് മർദ്ദനം പുറത്ത് അറിഞ്ഞതെന്നും ഈ സമയത്ത് ബിഡിഒ അവിടെ ഉണ്ടായിരുന്നുവെന്ന് എസ്. പി രാകേഷ് രഞ്ജൻ സ്ഥിരീകരിച്ചു. “ഞാൻ ഡിഎസ്പിയോട് (ഹെഡ്ക്വാർട്ടേഴ്സ്) ഈ കാര്യം അന്വേഷിക്കാനും ഉടൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published: